May 8, 2024

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഉദ്ഘാടനം ചെയ്തു

0
20240305 163157

 

മേപ്പാടി : മേപ്പാടി ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഇനി സ്മാർട്ട് ഗാർബേജ് ആപ്പിലൂടെ ലഭ്യമാകും. പഞ്ചായത്തിൽ ഹരിത മിത്രം ആപ്ലിക്കേഷൻ്റെ ക്യൂആർ കോഡ് പതിപ്പിക്കൽ, വിവരശേഖരണം എന്നിവ നടന്നു. തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഡിജിറ്റൽ സംവിധാനങ്ങൾ സംസ്ഥാനതലം മുതൽ വാർഡ്തലം വരെ മോണിറ്റർ ചെയ്യുന്നതിനായി കെൽട്രോണിൻ്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരളം-ശുചിത്വ മിഷൻ, കില എന്നിവയുടെ സഹകരണത്തോടെ വികസിപ്പിച്ച ആപ്ലിക്കേഷനാണ് ഹരിത മിത്രം. ഹരിത മിത്രം സ്മാർട് ഗാർബേജ് മാനേജ്മെൻ്റ് സിസ്റ്റത്തിൻ്റെ ഭാഗമായി ഡാറ്റാ ബേസ്, ടെക്യൻസ് ആപ്പ്, കസ്റ്റമർ ആപ്പ്, എം.സി.എസ്./ആർ.എഫ് ആപ്പ്, വെബ് പേർട്ടൽ തുടങ്ങിയ അഞ്ച് ഘടകങ്ങളാണ് ആപ്പ് മുഖേന ലഭ്യമാകുന്നത്. ഹരിത മിത്രം ആപ്ലിക്കേഷൻ്റെ ക്യൂആർ കോഡ് ഇൻസ്റ്റാളേഷൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബാബു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാധാ രാമസ്വാമി അധ്യക്ഷയായ പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷൻമാർ, വാർഡ് അംഗങ്ങൾ, ഹരിത കർമ്മസേന അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *