May 9, 2024

ഹോമിയോ ചികിത്സയിൽ എൻ എ ബി എച്ച് അംഗീകാര നിറവിൽ ബത്തേരി നഗരസഭ

0
20240306 160916

 

ബത്തേരി : അടിസ്ഥാന സൗകര്യവികസനം, രോഗീ സൗഹൃദം, രോഗീസുരക്ഷ, ഔഷധ ഗുണമേന്മ, അണുവിമുക്തമായ അന്തരീക്ഷം തുടങ്ങിയ മേഖലകൾ പരിശോധിച്ച് ദേശീയ ആരോഗ്യ മിഷന്റെ എൻ എ ബി എച്ച് നാഭ അംഗീകാരം ബത്തേരി ഹോമിയോ ക്ലിനിക്കിന് ലഭ്യമായതായി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാമില ജുനൈസ് അറിയിച്ചു.

 

അലോപ്പതി മേഖലയിൽ ഇ. ഹെൽത്ത് സംവിധാനം ഉള്ളതു പോലെ കഴിഞ്ഞ ഡിസംബർ മുതൽ അഹിംസ് എന്ന പദ്ധതി (ഡിജിറ്റൽ ആരോഗ്യ ഡയറി) കൂടി നടപ്പാക്കി വരുന്നതായി നഗരസഭ ചെയർ പേഴ്സൻ ടി.കെ.രമേശ് വ്യക്തമാക്കി.

 

ആരോഗ്യ മേഖലയിൽ സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ കാര്യക്ഷമമായി ബത്തേരി നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്നതിനോടൊപ്പം ദേശീയ തലത്തിൽ  എൻ എ ബി എച്ച് അക്രഡിറ്റേഷൻ ലഭിക്കുന്ന വയനാട് ജില്ലയിലെ ആദ്യത്തെ നഗരസഭയാണ് സുൽത്താൻ ബത്തേരി.

ജനറൽ ഒ.പി. , അലർജി – ആസ്മ സ്പെഷ്യൽ ഒ പി.,തൈറോയിഡ് സ്പെഷ്യൽ ക്ലിനിക്ക് , സീതാലയം, സദ്ഗമയ ക്ലിനിക്കുകൾ, സ്പെഷ്യൽ എഡ്യുക്കേറ്റർ, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനം, പ്രത്യേക യോഗ പരിശീലനം എന്നീ സേവനങ്ങൾ നിലവിൽ ലഭ്യമാക്കുന്നതായി ഡോ. ബേബി സിനി. എം പറഞ്ഞു.

കേരളത്തെപ്പോലെ തന്നെ എല്ലാ മേഖലയിലും മികവു തെളിയിച്ചുകൊണ്ട് ജനങ്ങളുടെ സന്തോഷ സൂചിക ഉയർത്തുന്നതിനായി കഴിഞ്ഞ 3 വർഷമായി ഹാപ്പി ഹാപ്പി ബത്തേരി എന്ന അഭിമാന പദ്ധതിയുമായി മുന്നോട്ടു പോകുമ്പോൾ ഇങ്ങനെ ലഭിക്കുന്ന അംഗീകാരങ്ങൾ പ്രചോദനമാകുന്നതായി നഗരസഭ ഭരണസമിതി പത്രക്കുറിപ്പിൽ അറിയിച്ചു. ഈ അംഗീകാരവും അവിടത്തെ ജീവനക്കാർക്കും നഗരവാസികൾക്കുമായി സമർപ്പിക്കുന്നതായി ടി.കെ.രമേശ് പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *