May 10, 2024

മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം ശിലാസ്ഥാപനം നടത്തി

0
Img 20240314 111549

പുൽപ്പള്ളി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം പണിയുന്നതിന് വയനാട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ശിലാസ്ഥാപന കർമ്മം നടത്തി.

1977 ൽ മുള്ളൻകൊല്ലി ടൗണിനോട് ചേർന്ന് പണിത കെട്ടിടത്തിൽ ആയിരുന്നു ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തന തുടക്കം. ചെറിയ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിക്കുന്നതിന് സൗകര്യം കുറവായിരുന്നതിനാൽ ഗ്രാമപഞ്ചായത്ത് ടൗണിൽ പണിത ഷോപ്പിംഗ് കോംപ്ലക്സിലേക്ക് 1999-ൽ പ്രവർത്തനം മാറുകയായിരുന്നു. ഏകദേശം 24 വർഷത്തോളമായി ഓഫീസ്  ഈ കെ ട്ടിടത്തിൽ പ്രവർത്തിച്ചു വരികയാണ്. എന്നാൽ കെട്ടിടത്തിന് ബലക്ഷയം സംഭവിക്കുകയും അസൗകര്യങ്ങളാൽ ബുദ്ധിമുട്ടുകയും ചെയ്തതു കൊണ്ടാണ് സ്ഥലം വാങ്ങി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് പഞ്ചായത്ത് തീരുമാനിച്ചത് . ടൗണിനരികിൽ  സ്ഥലം ലഭ്യമല്ലാത്തതിനാൽ  ഇപ്പോൾ കൃഷിഭവന്‍ പ്രവർത്തിക്കുന്ന സ്ഥലത്തിന് അടുത്തായിട്ടാണ് കെട്ടിടത്തിനുള്ള മുപ്പത് സെന്റ് സ്ഥലം മുള്ളൻകൊല്ലി ഫൊറോന ചർച്ച് അധികൃതരില്‍ നിന്നും വിലയ്ക്ക്  വാങ്ങിയത്. നിർമ്മിതി കേന്ദ്രയാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം ഏറ്റെടുത്തിട്ടുള്ളത്. നിര്‍മ്മാണത്തിനായി രണ്ട് കോടി അന്‍പത് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ വിജയന്‍ ആദ്ധ്യക്ഷനായി. വൈസ് പ്രസിഡന്‍റ് മോളി സജി ആക്കാംന്തിരി  സ്വാഗതം പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ കൃഷ്ണന്‍ മുഖ്യാത്ഥിയായി.പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാർ, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷിനു കച്ചിറയില്‍, ഷൈജു പി.വി, ജിസ്റ മുനീര്‍, ജില്ലാ പഞ്ചായത്ത് അംഗം ബിനാ ജോസ്, ബോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍,  മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, മുള്ളൻകൊല്ലി ഫൊറോന ചർച്ച് ഇടവക വികാരി ഫാ ജസ്റ്റിന്‍ മൂന്നനാല്‍  ആശംസകളറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *