May 9, 2024

കൗതുകമുണർത്തി അധ്യാപകരും അവരുടെ മക്കളും ഒരേ സ്കൂളിൽ അധ്യാപനവും വിദ്യാഭ്യാസവും

0
Img 20240315 145245

പുൽപ്പള്ളി: എം.എം. ജി. എച്ച്.എസ് കാപ്പിസെറ്റ് സ്കൂളിൻ്റെ സമഗ്രവികസനത്തിന് സമ്പൂർണ പിന്തുണ നൽകി പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന കാപ്പിസെറ്റ് സ്കൂളിലെ 17 അധ്യാപകർ അവരുടെ 27 കുട്ടികളെ എൽ.കെ.ജി മുതൽ പത്താം തരം വരെ ഈ സ്ക്കൂളിലെ വിവിധ ക്ലാസ്സുകളിൽ ചേർത്ത് പഠിപ്പിച്ച് സമൂഹത്തിന് മാതൃകയാവുകയാണ്.

വിദ്യാലയത്തിൽ 25 സ്ഥിര അധ്യാപകരാണ് ഇവിടെയുള്ളത് . ഇവിടെ പഠിപ്പിക്കുന്ന മിക്ക അധ്യാപകരുടെയും കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവരാണെന്ന പ്രത്യേകതയുമുണ്ട്. ഇവർക്ക് ശക്തമായ പിന്തുണയുമായി സ്വന്തം കുട്ടികളെ ഈ വിദ്യാലയത്തിൽ ചേർത്ത് പ്രദേശത്തെ മറ്റ് സർക്കാർ ജീവനക്കാരും, അധ്യാപകരും.

ആദിവാസി മൂപ്പനായിരുന്ന മുതലിമാരൻ മാസ്റ്റർ സൗജന്യമായി നൽകിയ ഭൂമിയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

പൊതുവിദ്യാലയം സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയ അധ്യാപകരെ പി.ടി.എ അനുമോദിക്കുകയും, വയനാട് ജില്ലയിൽ തന്നെ അപൂർവ്വ കൂട്ടായ്മയാണിതെന്നും പി.ടി.എ യോഗം അഭിപ്രായപ്പെടുകയും ചെയ്തു.

പി.ടി.എ പ്രസിഡൻ്റ് യു.എൻ കുശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ സദൻ ടി.പി , രവി താമരക്കുന്നേൽ , ബിൻസി ബെന്നിച്ചൻ, സാലി സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *