April 28, 2024

‘അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ മാധ്യമവിലക്ക് പാടുള്ളൂ’: സുപ്രധാന വിധിയുമായി സുപ്രീം കോടതി

0
Img 20240327 102207a0ok146

ന്യൂഡൽഹി: വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കിക്കൊണ്ടുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സീ എന്റർടൈൻമെൻ്റ്& എൻ്റർപ്രൈസസ് ഉൾപ്പെട്ട കേസിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് വിലക്കിയ ഉത്തരവിനെതിരെ ബ്ലൂംബെർഗ് ടെലിവിഷൻ പ്രൊഡക്ഷൻ സർവീസസ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.

വൻ സാമ്പത്തിക ശക്തികൾ ഉൾപ്പെടുന്ന കേസുകളിൽ മാധ്യമസ്വാതന്ത്ര്യം ഉറപ്പ് വരുത്തണം. അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാവൂ. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായി ജസ്റ്റിസുമാരായ ജെ.ബി. പർഡിവാല, മനോജ് മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. ഏകപക്ഷീയമായ മാധ്യമ വിലക്കുകൾ അഭിപ്രായ സ്വാതന്ത്ര്യം, ജനങ്ങളുടെ അറിയാനുള്ള അവകാശം എന്നിവ ഇല്ലാതാക്കും. വിചാരണ തുടങ്ങുന്നതിന് മുമ്പ് തന്നെ കേസിൻ്റെ വാർത്ത റിപ്പോർട്ടുകൾ ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കുന്നത് പൊതുസമൂഹത്തിലെ അറിയാനുള്ള അവകാശത്തെ ഹനിയാണെന്നും സുപ്രിം കോടതി മനസിലാക്കിയിരുന്നു. ഇത്തരം പ്രവർത്തികൾ സംവാദം തടയുന്നതിന് തുല്യമാണെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു

പകയോടെയോ, പ്രത്യക്ഷത്തിൽ അസത്യം എന്ന് തോന്നുന്ന വാർത്ത റിപ്പോർട്ടുകൾക്ക് മാത്രമേ വിലക്ക് ഏർപ്പെടുത്താവൂ. ആരോപണത്തിൻ്റെ മെറിറ്റ് വിശദമായി പരിശോധിക്കാതെ ഏകപക്ഷീയമായി മാധ്യമങ്ങളെ  വിലക്കികൊണ്ട് ഉത്തരവുകൾ പുറപ്പെടുവിക്കരുത്. വിശദമായ വാദം കേൾക്കലിന് ശേഷമേ വിലക്ക് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവൂ എന്ന് സുപ്രിം കോടതി കീഴ് കോടതികളോട് നിർദേശിച്ചു.

മാധ്യമങ്ങളെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കാൻ വൻ സാമ്പത്തിക ശക്തികൾ ഫയൽ ചെയ്യുന്ന സ്ലാപ്പ് സ്യൂട്ടുകളെ സംബന്ധിച്ചും വിധിയിൽ കോടതി പരാമർശമുണ്ടായിരുന്നു. പൊതു താൽപര്യം ഉൾപ്പെടുന്ന വിഷയങ്ങൾ പൊതുസമൂഹം അറിയുന്നതിൽ നിന്ന് തടയിടാൻ സ്ലാപ്പ് സ്യൂട്ടുകൾ ഉപയോഗിക്കുന്നതായി സുപ്രീം കോടതി നിരീക്ഷിച്ചു. സീ എന്റർടൈൻമെന്റ്& എന്റർപ്രൈസസ് ഉൾപ്പെട്ട കേസിലെ വാർത്തകൾ നീക്കം ചെയ്യാൻ ബ്ലൂംബെർഗിനോട് വിചാരണ കോടതിയും ഡൽഹി ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്ന് ബ്ലൂംബെർഗ്  സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് കീഴ്കോടതി ഉത്തരവുകൾ റദ്ദാക്കികൊണ്ട് സുപ്രീംകോടതി പുതിയ ഉത്തരവുകൾ പുറപ്പെടുവിച്ചത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *