April 27, 2024

സിദ്ധാർത്ഥൻ കേസ്: അന്വേഷണത്തിന് പ്രത്യേക കമ്മീഷനെ നിയമിച്ച് ഗവർണർ

0
Img 20240328 223251raup9ga

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തിൽ പ്രത്യേക അന്വേഷണത്തിന് കമ്മീഷനെ നിയമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടു. മുൻ ഹൈക്കോടതി ജഡ്ജി എ. ഹരിപ്രസാദിനാണ് അന്വേഷണ കമ്മീഷൻ ചുമതല. അന്വേഷണ കമീഷനെ സഹായിക്കാൻ റിട്ടേയഡ് വയനാട് സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കുഞ്ഞൻ വി.ജിയെയും ഗവർണർ ചുമതലപെടുത്തി. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഗവർണറുടെ നിർദ്ദേശം. പൂക്കോട് വെറ്ററിനറി സർവകലാശാല മുൻ വിസിയുടെയും ഡീനിന്റെയും വീഴ്ചകളും അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ കമ്മീഷന് ഉത്തരവ് നൽകി. സംസ്ഥാനത്തെ കലാലയങ്ങളിൽ സമാന സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകുന്നത് തടയുന്നതിനുള്ള മാർഗങ്ങളും നിർദ്ദേശങ്ങളും കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശിച്ചു.

 

സിദ്ധാർത്ഥന്‍റെ മരണത്തെ തടയുന്നതിൽ സർവകലാശാല അധികൃതർക്ക് വൻ വീഴ്ച സംഭവിച്ചെന്ന പ്രാഥമിക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ പുതിയ നടപടി. ക്യാമ്പസിലെ റാഗിങ്, മറ്റ് അക്രമസംഭവങ്ങൾ എന്നിവ തടയുന്നതിൽ സർവകലാശാല വൈസ് ചാൻസലർ, ഓഫീസർമാർ, അധികൃതർ തുടങ്ങിയവർ പരാജയപ്പെട്ടെന്ന് സർവ്വകശാല മുൻ ചാൻസലർ കണ്ടെത്തിയിരുന്നു എന്ന് രാജ്ഭവൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *