April 30, 2024

കൗമാരത്തിന്റെ ചാപല്ല്യങ്ങള്‍ ആത്മഹത്യയിലെത്തുന്നു: രക്ഷിതാക്കള്‍ക്കൊപ്പം അധികൃതരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം

0
കല്‍പ്പറ്റ: വഴിതെറ്റുന്ന കൗമാരക്കാരെ നേര്‍വഴിയിലാക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം അധികൃതരും ഇറങ്ങിയേ മതിയാവൂ. ഇക്കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍   വയനാട്  ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആത്മഹത്യകളും ഇരുചക്രവാഹന അപകടങ്ങളിലുമായി പൊലിഞ്ഞത് നിരവധി കൗമാര ജീവനുകളാണ്. ഇതില്‍ ആത്മഹത്യയില്‍ അസ്വാഭാവികത സംശയിക്കുമ്പോഴും മറ്റ് മരണങ്ങളില്‍ അങ്ങിനെ ഒരു സംശയം ആര്‍ക്കും ഇതുവരെ ഉണ്ടായിട്ടില്ല. ആത്മഹത്യ ചെയ്ത കുട്ടികള്‍ ഇതെന്തിന് ചെയ്‌തെന്ന് കുടുംബങ്ങള്‍ക്കോ നാട്ടുകാര്‍ക്കോ അറിയില്ല. മക്കളുടെ വിയോഗത്തില്‍ ഹൃദയം തകര്‍ന്നിരിക്കുന്ന മാതാപിതാക്കളോട് ഇതിന് കുറിച്ച് ആരായുകയെന്നതും ബുദ്ധിമുട്ടാണ്. എങ്കിലും ഇനിയും ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രക്ഷിതാക്കളും ഒപ്പം അധികൃതരും നാട്ടുകാരും ജാഗരൂകരാകണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. വരുംകാലത്തേക്ക് നാട് സ്വരൂക്കൂട്ടി വെക്കുന്ന സമ്പത്തുകളാണ് വര്‍ത്തമാന കാലത്തെ കൗമാരക്കാര്‍. എന്നാല്‍ മൊബൈല്‍ ഗെയിമുകളും മറ്റും അവരെ കര്‍ത്തവ്യ ബോധത്തില്‍ നിന്ന് പിന്നോട്ടടുപ്പിക്കുകയാണിന്ന്. ഒപ്പം ലഹരിയുടെ മായികവലയം കൂടി പിടിമുറുക്കുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ അവരുടെ മാത്രം ലോകത്തിലേക്ക് ചുരുങ്ങപ്പെടുകയാണ്. അതിനൊപ്പം ബന്ധങ്ങള്‍ക്ക് പോലും അവര്‍ വില കല്‍പ്പിക്കുകയുമില്ല. ഇത് ഇന്ന് ഒറ്റപ്പെട്ട സംഭവങ്ങളല്ല. പലയിടത്തും ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. വയനാട്ടില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളിലായി നടന്ന ആത്മഹത്യകളും ഇരുചക്ര വാഹന അപകടങ്ങളും സംബന്ധിച്ച് വ്യക്തണായ അന്വേഷണം വേണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. ഒപ്പം കൗമരാക്കാരായ കുട്ടികള്‍ക്ക് കൃത്യമായ കൗണ്‍സിലിംഗുകള്‍ നല്‍കി അവരെ ഈ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ജില്ലയിലെ ഓരോ മേഖലയിലും നടക്കണമെന്ന ആവശ്യവും ശക്തമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *