വയനാട് ചുരത്തിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു: രോഗിയടക്കം അഞ്ച് പേർക്ക് പരിക്ക്.
കൽപ്പറ്റ:
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയെയും കൊണ്ട് പോയ
ആംബുലൻസ് വയനാട് ചുരത്തിൽ അപകടത്തിൽപ്പെട്ടു. .
ചുരം ഇറങ്ങുകയായിരുന്ന ആംബുലൻസ്
ആറാം വളവിലാണ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റത്. . പുൽപ്പള്ളി ചീയമ്പം ദേവാലയത്തിന്റെ ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്. ആരുടേയും നില ഗുരുതരമല്ല .ആംബുലൻസ് ഡ്രൈവർ എൽദോ അടക്കമുള്ള പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു അപകടം
Leave a Reply