April 30, 2024

രാജ്യത്തിന്‍റെ മതേതര ജനാതിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ ഇടതുപക്ഷത്തെ വിജയിപ്പിക്കണം ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്

0
Whatsapp Image 2019 03 15 At 5.39.22 Pm

.

നമ്മുടെ രാജ്യത്തിന്‍റെ മതേതര ജനാതിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുവാനും വയനാട് ജില്ലയുടെ ദയനീയമായ പിന്നോക്കാവസ്ഥ പരിഹരിക്കുവാനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കു മാത്രമേ കഴിയുകയുള്ളൂ എന്ന്  ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ കര്‍ഷകരെയും സാധാരണക്കാരെയും കടുത്ത ദുരിതത്തിലേക്ക് തള്ളി വിട്ടത് കഴിഞ്ഞ കാലങ്ങളില്‍ കേന്ദ്രം ഭരിച്ച ബി.ജെ.പി.യും കോണ്‍ഗ്രസ്സും ആണെന്ന് യോഗം കുറ്റപ്പെടുത്തി. അവര്‍ തുടര്‍ന്ന  അശാസ്ത്രീയമായ ഇറക്കുമതി നയങ്ങളാണ് നമ്മുടെ കാര്‍ഷീക മേഖലയെ തകര്‍ച്ചയിലേക്ക് നയിച്ചത്. വയാനാട് ജില്ലയിലെ കര്‍ഷകരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി യാതൊരു പാക്കേജുകളോ പദ്ധതികളോ പ്രഖ്യാപിക്കുവാന്‍ ഇരു പാര്‍ട്ടികളും ശ്രമിച്ചില്ല. തിരഞ്ഞെടുപ്പ് കാലത്ത് മികച്ച വാഗ്ദാനങ്ങളും, തകര്‍പ്പന്‍ പ്രഖ്യാപനങ്ങളും നടത്തി ഇവര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന യാഥാര്‍ഥ്യം  തിരിച്ചറിയുവാന്‍ കര്‍ഷകര്‍ക്ക് കഴിയാതെ പോയതാണ് ഇന്നത്തെ കര്‍ഷകരുടെ ദുരവസ്ഥക്ക് കാരണം എന്ന് യോഗം ചൂണ്ടിക്കാട്ടി. വയനാട്ടിലെ കര്‍ഷകര്‍ക്ക്  അല്‍പമെങ്കിലും ആശ്വാസം പകരുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ കടാശ്വാസ പദ്ധതികളും മറ്റ് ആശ്വാസ നടപടികളുമാണെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി പി.പി. സുധീറിന്‍റെ  വിജയത്തിനായി വയനാട്ടിലെ മുഴുവന്‍ കര്‍ഷകരും സാധാരണ ജനങ്ങളും രംഗത്തിറങ്ങണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്‍റ് വി.എസ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ്  കെ.എ. ആന്‍റണി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.  വി.എം.ജോസ്, . ലോറന്‍സ് കെ.ജെ.,  എ.പി.കുര്യാക്കോസ്‌,  ജോസഫ് കാവാലം, വിന്‍സണ്‍ നെടുംകൊമ്പില്‍,   എം .ഒ ജോസഫ്, ജോര്‍ജ് വാതുപറമ്പില്‍, .പീറ്റര്‍ എം.പി, . സിബി ജോണ്‍, .ജോസഫ് പി.യു.,  കെ.എം.പൗലോസ്‌, .പാറയ്ക്കല്‍ കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *