May 5, 2024

സമഗ്രമാലിന്യ സംസ്‌കരണ പരിപാടികളുടെ മുനിസിപ്പല്‍തല ഉദ്ഘാടനം ജില്ലാകലക്ടര്‍ എസ്.സുഹാസ് നിര്‍വഹിച്ചു

0
04
കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭ സമ്പൂര്‍ണ മാലിന്യരഹിത നഗരസഭയാക്കുതിന്റെ ഭാഗമായി കല്‍പ്പറ്റ കുടുംബശ്രീ സി.ഡി.എസ്‌ന്റേയും റസിഡന്‍ഷ്യല്‍ അസോസിയേഷന്റെയും നേതൃത്വത്തില്‍ വീടുകളില്‍ സ്റ്റിക്കര്‍ ഒട്ടിച്ചുകൊണ്ട് സമഗ്രമാലിന്യ സംസ്‌കരണ പരിപാടികളുടെ മുനിസിപ്പല്‍തല ഉദ്ഘാടനം അമ്പിലേരിയില്‍ ജില്ലാകലക്ടര്‍ എസ്.സുഹാസ് നിര്‍വഹിച്ചു.കല്‍പ്പറ്റ നഗരസഭയില്‍ ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിക്കു മാലിന്യസംസ്‌കരണ പ്ലാന്‍ന്റിന്റേയും പ്ലാസ്റ്റിക് ഷെഡിംങ് യൂണിറ്റിന്റേയും ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കുതിന്റേയും അജൈവമാലിന്യങ്ങള്‍ നഗരസഭ ഏറ്റെടുത്ത് ഈ സന്ദേശം ജനങ്ങളില്‍ എത്തിക്കുതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത് .കല്‍പ്പറ്റയിലെ മുഴുവന്‍ ജനങ്ങളുടേയും പിന്തുണ ഉണ്ടാവണമെ് നഗരസഭ ചെയര്‍പേഴ്‌സ ഉമൈബ മൊയ്തീന്‍കുട്ടി പറഞ്ഞു.ജില്ലാ ഭരണകൂടത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്ന് ജില്ലാ കലക്ടര്‍ എസ്.സുഹാസ് പറഞ്ഞു.ക്ഷേമകാര്യസ്ഥിരം സമിതി കമ്മിറ്റി ചെയര്‍മാന്‍ എ.പി.ഹമീദ് സ്വാഗതം പറഞ്ഞു.കെ.അജിത,സനിത ജഗദീഷ്,കൗസിലര്‍മാരായ റഷീദ്, ടി.ആര്‍.ബിന്ദു,കുഞ്ഞമ്മദ്,അയിഷ പള്ളിയാല്‍,ബീന രതീഷ്,ശ്രീജ,സരോജിനി,ബിന്ദു,ജല്‍ത്രൂദ് ചാക്കോ,അജി ബഷീര്‍,ടി.കെ.രുഗ്മിണി, മുണ്ടോളി പോക്കു,സി.ഡി.എസ്.ചെയര്‍പേഴ്‌സ വനിത, നഗരസഭ സെക്രട്ടറി രവീന്ദ്രന്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.ബദറുദ്ദീന്‍,ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജസ്റ്റിന്‍,അനൂപ്,എസ്.ഷൈജു എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *