May 15, 2024

ഭൂജല വകുപ്പിൽ ജില്ലാ ഒാഫിസർ ചുമതല കൈമാറി

0


മാനന്തവാടി ∙ ഉത്തരവാദപ്പെട്ട ഒാഫിസർമാരില്ലാത്ത ജില്ലാ ഭൂജല വകുപ്പിന്
ശാപമോക്ഷമാകുന്നു. സ്വകാര്യ കുഴൽക്കിണർ സംഘങ്ങളെ സഹായിക്കുന്നതിനായി ഭൂജല
വകുപ്പിൽ ജില്ലാ ഒാഫിസർ തസ്ഥിതകയിൽ പകരക്കാരൻ പോലുമില്ലാത്ത
അവസ്ഥയായിരുന്നു. ഇന്ന് മലപ്പുറം ജില്ലാ ഒാഫിസറും എക്സിക്യുട്ടീവ്
എൻജിനീയറുമായ എ. അനിതാ നായർക്ക് വയനാട് ജില്ലാ ഒാഫിസറുടെ അധിക ചുമതല
കൈമാറി ഉത്തരവായി.

മീനങ്ങാടിയിലെ ഭൂജല വകുപ്പിന്റെ ജില്ലാ ഒാഫിസിൽ ജില്ലാ
ഒാഫിസിറില്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു. ഒാഫിസറുടെ ചുമതല
വഹിച്ചിരുന്ന അസിസ്റ്റന്റ് എൻജിനീയർ ഒരു മസത്തിലേറെയായി അവധിയിലാണ്.
ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും കുഴൽ കിണർ നിർമിക്കാനുളളതടക്കം നിരവധി
അപേക്ഷകൾ കെട്ടികിടക്കുകയും ചെയ്തിട്ടും പ്രശ്നത്തിൽ ഉന്നത അധികരികൾ
ഇടപെട്ടിരുന്നില്ല. സ്വകാര്യ കുഴൽക്കിണർ സംഘങ്ങളെ സഹായിക്കുന്നതിനായി
ഭൂജല വകുപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയും രണ്ട് കുഴൽക്കിണർ
യൂണിറ്റുകൾ അടക്കം മൂന്ന് വാഹനങ്ങൾ പാതയോരത്ത് ഡീസലില്ലാതെ കിടക്കുകയാണ്.
ഭൂജല വകുപ്പ് ഡയറക്ടറാണ് ജില്ലാ ഒാഫിസറുടെ ചുമതല കൈമാറി ഉത്തരവ്
പുറപ്പെടുവിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *