May 15, 2024

യുവജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കണം

0
01 6
കല്‍പ്പറ്റ:ഐ.എന്‍.ടി.യു.സി.യൂത്ത് വിംഗ് ജില്ലാ കണ്‍വെന്‍ഷന്‍ കല്‍പ്പറ്റയില്‍ നടത്തി.കഴിഞ്ഞ യു.ഡി.എഫ്.ഭരണ കാലങ്ങളില്‍ യുവജനങ്ങള്‍ക്കുവേണ്ടി ഒരു ലക്ഷത്തിലധികം വരുന്നവര്‍ക്ക് പി.എസ്.സി.നിയമനവും മറ്റ് തൊഴില്‍ മേഖലകളില്‍ തൊഴിലവസരവും ഉണ്ടായിരുന്നു.കേന്ദ്ര കേരള സര്‍ക്കാരുകളുടെ തെറ്റായ സാമ്പത്തിക നയത്തിന്റെ ഭാഗമായുള്ള നോട്ട്നിരോധനവും,ജി.എസ്.ടി.യും കാരണം പുതിയ തൊഴിലവസരങ്ങളും,സര്‍ക്കാര്‍ നിയമനവും നിലച്ചിരിക്കുന്ന അവസ്ഥയാണുള്ളത്.ഇത്തരം സാഹചര്യത്തില്‍ സാമ്പത്തിക പരിഷ്‌കാരം പുന:പരിശോധിക്കണമെന്നും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇതരസര്‍ക്കാരുകള്‍ തയ്യാറാവണമെന്ന്‍ ഐ.എന്‍.ടി.യു.സി.യൂത്ത് വിംഗ് ജില്ലാപ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഐ.എന്‍.ടി.യു.സി.ജില്ലാപ്രസിഡന്റ് പി.പി.ആലി പറഞ്ഞു.ജില്ലാ ജനറല്‍ സെക്രട്ടറിമാരായി മുസ്തഫ ഇറമ്പയില്‍,റോബിന്‍ പനമരം,കുട്ടിഹസന്‍,ജിബിന്‍ എന്നിവരെ എ.എന്‍.ടി.യു.സി.ജില്ലാപ്രസിഡന്റ് നോമിനേറ്റ് ചെയ്തു.യൂത്ത് വിംഗ് ജില്ലാപ്രസിഡന്റ് സാലി റാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു.ഗിരീഷ് കല്‍പ്പറ്റ,കെ.കെ.രാജേന്ദ്രന്‍,എസ്.മണി,സാദിഖ് ചുണ്ടയില്‍,എം.ജി.സുനില്‍കുമാര്‍,കെ.പി.ഹൈദരാലി,നിയോജകമണ്ഡലം പ്രസിഡന്റുമാരായ കെ.മഹേഷ്,സുഹൈര്‍ മാനന്തവാടി,ഗിരീഷ് കുപ്പാടി,എന്നിവര്‍ സംസാരിച്ചു.ജില്ലാ വൈസ്പ്രസിഡന്റ് വിപിന്‍ വേണുഗോപാല്‍ സ്വാഗതവും അഷ്‌റഫ് മാടക്കര നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *