April 28, 2024

വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യ സുരക്ഷാ ബോധവല്‍കരണം; സുരക്ഷാരഥം എസ്.കെ.എം.ജെ. ഹയര്‍സെക്കന്ഡറി സ്കൂളില്‍

0
5wd24
കല്പറ്റ: വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യ സുരക്ഷാ ബോധവല്‍കരണം നല്‍കുന്ന സുരക്ഷാരഥം കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍സെക്കന്ഡറി സ്കൂളില്‍ പര്യടനം നടത്തി.  ഫാക്ടറീസ് ആന്ഡ് ബോയിലേഴ്സ് വകുപ്പും കൊച്ചിന് ഷിപ്പ്യാര്‍ഡും ചേര്‍ന്നാണ്  സുരക്ഷാരഥം ഒരുക്കിയിരിക്കുന്നത്. അപകടഘട്ടത്തില്‍ തളരാതെ അപകടകരമായ സാഹചര്യങ്ങള്‍ നേരിടുന്നതിനും ആവശ്യമായ സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നതിനും, പ്രഥമശുശ്രൂഷകള്‍ നല്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇതിനായി പ്രത്യേകം സജ്ജീകരിച്ച  ബസിനുള്ളില്‍ തന്നെയാണ് വിദ്യാര്‍ത്ഥികള്‍ക്ക്  ക്ലാസ് നല്‍കുന്നത്. എസ്.കെ.എം.ജെ.  സ്കൂളിലെ ഹയര്‍സെക്കന്ഡറി  വിഭാഗം എന്.എസ്.എസ്.യൂണിറ്റിലെ 40 കുട്ടികള്ക്കും ഹൈസ്കൂള് വിഭാഗം എന്.സി.സി യൂണിറ്റിലെ 40 കുട്ടികള്‍ക്കുമാണ് ക്ലാസെടുത്തത്. സുരക്ഷാരഥം സംസ്ഥാന കോര്ഡിനേറ്റര്‍  ബി.സിയാദ്, സിന്ധു അനീഷ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു. ഹയര്‍സെക്കന്ഡറി  പ്രിന്‍സിപ്പല്‍ എ. സുധാറാണി,  ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍  എം.ബി. വിജയരാഘവന്‍,  എന്.സി.സി. ഓഫിസര്‍  കെ.കെ. കൃഷ്ണകുമാര്‍, എന്.എസ്.എസ്, പ്രോഗ്രാം ഓഫീസര്‍.  കെ.എസ്. ശ്യാല്‍ എന്നിവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *