April 29, 2024

കാരുണ്യ സ്പര്‍ശവുമായി കുടുംബശ്രീ മിഷന്‍

0
Dscn8113
അമ്പലവയല്‍:- പൂപ്പൊലിയില്‍ കാരുണ്യ സ്പര്‍ശംകൊണ്ട് ആശ്വാസമാവുകയാണ് കുടുംബശ്രീ മിഷന്‍. വയനാട്ടിലെ മുഴുവന്‍ കുടുംബശ്രീ യൂണിറ്റുകളുടേയും ഉല്‍പന്നങ്ങളും, കല്‍പ്പറ്റയിലുളള സ്‌നേഹ സദസ്സിലെ കുട്ടികള്‍ വരച്ച ചിത്രങ്ങളും, മെഴുകുതിരി ഉല്‍പങ്ങളും കുടുംബശ്രീ നേതൃത്വത്തിലുളള പ്രദര്‍ശന സ്റ്റാളുകളില്‍ വില്പനക്കുണ്ട്. സംരഭകരുടെ കഴിവുകള്‍ പ്രോല്‍സാഹിപ്പിക്കുകയും സ്വാശ്രയത്വം ഉറപ്പുവരുത്തകയുമാണ് ലക്ഷ്യം. നാലാം വര്‍ഷമാണ് തുടര്‍ച്ചയായി കുടുബശ്രീ പ്രവര്‍ത്തകര്‍ വിപണന ശാലയുമായി എത്തുന്നത്. അച്ചാര്‍, മുളകുപൊടി, ചമ്മന്തിപ്പൊടി, ബ്രഹ്മി ലേഹ്യം, മുളയരി, ച്യവനപ്രാശ്യം, മുറിവെണ്ണ, വേദന സംഹാരി, പുല്‍തൈലം തുടങ്ങിയ ആയുര്‍വ്വേദ മരുന്നുകളും വിപണന ശാലയിലുണ്ട്. കേരളത്തിനു പുറമെ ഒറീസ, ഡെല്‍ഹി, ഹൈദരാബാദ്, ബോംബെ തുടങ്ങിയിടങ്ങളിലും കുടുംബശ്രീ ഉല്‍പങ്ങളുടെ വിപണനവുമായി ഇവര്‍ എത്താറുണ്ട്. കുടുബശ്രീ ഉല്‍പന്നങ്ങള്‍ക്ക് വിപണന മേളകളില്‍ നല്ല ആവശ്യക്കാരുണ്ട്. വീട്ടിലിരുന്ന്‍ സ്ത്രീകള്‍ക്ക് വരുമാനം നേടി സാമ്പത്തി സ്വാശ്രയത്വം നേടി കൊടുക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം എന്ന്‍ കുടുംബശ്രീ പ്രവര്‍ത്തകയായ മഹിജ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *