April 29, 2024

ശില്പകലയില്‍ ചാരുത തീര്‍ത്ത് രാജേഷ്

0
Dscn8120
അമ്പലവയല്‍:- പൂപ്പൊലിയില്‍ ശില്പങ്ങള്‍ കൊണ്ട്, കാണികളെ അത്ഭുതപ്പെടുത്തുകയാണ് മേപ്പാടി സ്വദേശി രാജേഷ്. കാപ്പിതടിയിലുണ്ടാക്കിയ രൂപങ്ങള്‍ കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. ചെറുപ്പം മുതലേ ശില്പങ്ങള്‍ രാജേഷിന് കൂട്ടായിരുന്നു. ആദ്യമെല്ലാം ശില്പങ്ങളോട് കൗതുകമായിരുന്നു. അലങ്കാര രൂപങ്ങള്‍ക്കിടയില്‍ ഇവയ്ക്ക് പ്രാധാന്യം കൂടുതലാണെ് തിരിച്ചറിഞ്ഞതിലൂടെയാണ് രാജേഷ് ശില്പനിര്‍മ്മാണം ഗൗരവമായി എടുത്തത്. ശില്പ നിര്‍മ്മാണത്തിനാവശ്യമായ കാപ്പിതടികള്‍ പലയിടങ്ങളില്‍ നിന്നാണ് ശേഖരിക്കുന്നത്. കാപ്പിതടി കൂടാതെ മുള, ഓട, എന്നിവകൊണ്ടുളള ശില്പങ്ങളും നിര്‍മ്മിക്കുന്നുണ്ട്. എടയ്ക്കലിലെ കരകൗശല നിര്‍മ്മാണ കേന്ദ്രത്തിലാണ് രാജേഷ് ജോലിചെയ്യുന്നത്. രാജേഷിന് പൂര്‍ണ്ണ പിന്‍തുണയും പ്രോല്‍സാഹനവുമായി കൂട്ട്കാരായ പുഷ്‌കരനും, ജയന്ദനും ഒപ്പമുണ്ട്. മറ്റു വിപണന ശാലകളേയപേക്ഷിച്ച് കുറഞ്ഞ വിലയില്‍ ഉല്‍പന്നങ്ങള്‍ ഗുഭോക്താക്കള്‍ക്ക് എത്തിക്കുക എന്നതാണ് പ്രദര്‍ശനത്തിലൂടെ ലക്ഷ്യമാക്കുന്നത് എന്ന്‍ രാജേഷ് പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *