May 7, 2024

പൂപ്പൊലിയിൽ ഡിജിറ്റൽ സാക്ഷരതയുമായി വികാസ് പീഡിയ ഈ സേവന കേന്ദ്രം

0
അമ്പലവയൽ: പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് എത്തുന്ന ആയിര കണക്കിന് പൊതുജനങ്ങൾക്ക് ഡിജിറ്റൽ സാക്ഷരത പകർന്ന് നൽകി വികാസ് പീഡിയ ജനസേവന കേന്ദ്രം .കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഓൺലൈൻ പോർട്ടലായ വികാസ് പീഡിയയും സ്റ്റേറ്റ് നോഡൽ ഏജൻസിയായ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയും ചേർന്നാണ് സൗജന്യ ഡിജിറ്റൽ സാക്ഷരത നൽകുന്നത്. വിവിധ സർക്കാർ ഓൺ ലൈൻ സേവനങ്ങൾ, ഡിജിറ്റൽ സാമ്പത്തിക സാക്ഷരത, സൈബർ സെക്യൂരിറ്റി , സോഷ്യൽ മീഡിയ തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾക്ക് വിജ്ഞാനം പകർന്ന് നൽകുകയാണ് ജനസേവന കേന്ദ്രത്തിന്റെ ലക്ഷ്യം. 

        വികാസ് പീഡിയ പോർട്ടലിൽ വിവരദാതാവായി രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്. ദിവസേന നൂറ് കണക്കിന് പേർ  പൂപ്പൊലിയിൽ വികാസ് പീഡിയ സ്റ്റാൾ സന്ദർശിക്കുന്നുണ്ട്. ജന സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കർണാടക  ബഗൽ കോട്ട്  ഹോർട്ടി കൾച്ചറൽ സർവ്വകലാശാല വൈസ് ചാൻസിലർ  ഡി.എൽ.  മഹേശ്വർ നിർവ്വഹിച്ചു. വികാസ് പീഡിയ സ്റ്റേറ്റ് കോർഡിനേറ്റർ സി.വി.ഷിബു, റെലിസ്  പ്രോഗ്രാം ഓഫീസർ സുരേഷ്, ഫാം ഇൻഫർമേഷൻ ബ്യൂറോ ഉപദേശക സമിതി അംഗം സി.ഡി.സുനീഷ് , പശ്ചിമ ഘട്ട  ട്രോപ്പിക്കൽ ഗാർഡൻ ഡയറക്ടർ വില്യം ജെയിംസ് തുടങ്ങിയവർ സംബന്ധിച്ചു. വയനാട് പ്രസ്സ് അക്കാദമിയിലെ മാധ്യമ വിദ്യാർത്ഥികളും  കുട്ടിക്കാനം മരിയൻ കോളേജ്, ദേവഗിരി സെന്റ് ജോസഫ്സ് എന്നീ കോളേജുകളിലെ എം.എസ്. ഡബ്ല്യൂ  വിദ്യാർത്ഥികളും ഡിജിറ്റൽ വളണ്ടിയർമാരായി വികാസ് പീഡിയ ജനസേവന കേന്ദ്രത്തിൽ സൗജന്യ സേവനം നടത്തുന്നുണ്ട്. പൂപ്പൊലിയുടെ സമാപനമായ 18 വരെ ജന സേവന കേന്ദ്രം പ്രവർത്തിക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *