April 29, 2024

അന്താരാഷ്ട്ര ഡ്രൈവര്‍ ട്രൈയിനിംഗ് ഏകദിന സെമിനാര്‍ നടത്തി

0
03 15
കല്‍പറ്റ:വയനാട് ആര്‍.ടി.ഒയും,വയനാട് റോഡ് സേഫ്റ്റി വോളണ്ടിയേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഡ്രൈവര്‍ ട്രൈയിനിംഗ് പ്രോഗ്രാം വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് ഉദ്ഘാടനം ചെയ്തു.വയനാട് ആര്‍.ടി.ഒ.ഇന്‍ ചാര്‍ജ് എം.മനോജ് അധ്യക്ഷത വഹിച്ചു.കല്‍പ്പറ്റ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും,റോഡ് സേഫ്റ്റി വോളണ്ടിയേഴ്‌സ് നോഡല്‍ ഓഫീസറുമായ എസ്.പി.ബിജുമോന്‍ സ്വാഗതം പറഞ്ഞു.ഇന്റര്‍നാഷണല്‍ ട്രൈയിനറായ മാത്യു സെബാസ്റ്റ്യന്‍ (അപ്രൂവഡ് ബ്രിട്ടീഷ് ആന്റ് പ്രൊഫഷനല്‍ ഡ്രൈവിംഗ് ട്രൈയിനര്‍)ഡ്രൈവിംഗ് ഇന്ത്യയിലും വിദേശങ്ങളിലും എന്ന വിഷയത്തിലും ഡ്രൈവിംഗ് ആധുനിക കാലഘട്ടത്തില്‍ എന്ന വിഷയത്തിലും രണ്ട് സെക്ഷനുകളായി ക്ലാസ്സെടുത്തു.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി.ആര്‍.മനു,വി.എസ്.വിനോദ്,പ്രകാശന്‍ ഓസ്‌കാര്‍,റെജി ബെന്‍സ്,സജിത്ത് സിറ്റി,പ്രശാന്ത് ഉദയ,ജയപ്രകാശ് റോഡ് സേഫ്റ്റി വോളണ്ടിയേഴ്‌സ് സെക്രട്ടറി,പി.കുഞ്ഞിമുഹമ്മദ് മേപ്പാടി,എം.പി.ശശികുമാര്‍,എം.മനോജ് എന്നിവര്‍ സംസാരിച്ചു.ആര്‍.ടി.ഒ.ഓഫീസ് ഉദ്യോഗസ്ഥരും വയനാട് ജില്ലയിലെ ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലകരും ഉള്‍പ്പെടെ നൂറ്റിയമ്പതോളം പേര്‍ ട്രൈയിനിംഗില്‍ പങ്കെടുത്തു.നാനോ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ ജോജി എല്‍ദോസ് നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *