May 17, 2024

വയനാട്ടിലെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക കാര്‍ഷിക പാക്കേജ് പ്രഖ്യപിക്കണം ;ഫ്രാന്‍സിസ് ജോര്‍ജ്ജ്.

0
01 20
നിരവധി വര്‍ഷങ്ങളായി ഗുരുതരമായ കാര്‍ഷിക തകര്‍ച്ച നേരിടുന്ന വയനാട്ടിലെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ആവശ്യമായ കാര്‍ഷിക പാക്കേജുകളൊ പദ്ധതികളൊ അധികാരത്തില്‍ വന്നിട്ട് നാലുവര്‍ഷമാകാറായിട്ടും നടപ്പിലാക്കത്ത കോന്ദ്രഗവമെന്റ് നയം വയനാടിനോടുള്ള കടുത്ത അവഗണനയും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണെന്നും ,ഇനിയെങ്കിലും ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ കര്‍ഷകര്‍ക്കാശ്വാസകരമായ നിര്‍ധിഷ്ട വയനാട് കാര്‍ഷിക പാക്കേജ് പ്രഖ്യപിക്കണമെന്നും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാനും മുന്‍ എം പിയുമായ ഫ്രാന്‍സിസ് ജോര്‍ജ്ജ് ആവശ്യപ്പെട്ടു.2006 ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വിധര്‍ഭ പാക്കേജിന് ശേഷം കാര്‍ഷിക മേഖലകള്‍ക്കായി കേന്ദ്ര പാക്കേജുകളൊന്നും ജില്ലയില്‍ നടപ്പിലാക്കിയിട്ടില്ല.അന്ന്‍ സംസ്ഥാന ഗവമെന്റ്് നടപ്പിലാക്കിയ കടം എഴുതി തള്ളലും കാര്‍ഷിക കടാശ്വാസ കമ്മീഷനും കര്‍ഷകര്‍ക്ക് ആശ്വാസകരമായിരുന്നു..അത്തരം പദ്ധതികള്‍ കേന്ദ്ര ഗവമെന്റില്‍ നിന്ന്‍ വയനാട്ടിലെ കര്‍ഷകര്‍ കഴിഞ്ഞ 12 വര്‍ഷങ്ങളായി പ്രതീക്ഷിക്കുന്നുണ്ട്.രാജ്യത്ത് വിധര്‍ഭ കഴിഞ്ഞാല്‍ കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്ന ജില്ലയായിരുന്നു വയനാട്. ഈ സാഹചര്യത്തില്‍ നമ്മുടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ കടം എഴുതി തള്ളിയതുപോലെ കേരളത്തിലെ ചെറുകിട കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണ്ണമായുംഎഴുതിതള്ളണമെന്നും അതിനാവശ്യമായ ഫണ്ട് കേന്ദ്ര ഗവമെന്റ് അനുവധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേന്ദ്ര ഇറക്കുമതി നയം കാരണം നാണ്യവിളകളുടെ ഉത്പാദനം കുറഞ്ഞിട്ടും വില ഉയരുന്നില്ല.കേന്ദ്ര ഗവമെന്റ് കുരുമുളകിന് അഞ്ഞൂറ് രൂപ പ്രഖ്യാപിച്ചിട്ടും കര്‍ഷകര്‍ക്ക് ആ തുക ലഭിക്കുന്നില്ല. കുരുമുളകിനിപ്പോള്‍ നാനൂറ്റിപത്ത് രൂപമാത്രമാണ് ലഭിക്കുന്നത് കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ എഴുന്നൂറ് രൂപ വില ഉണ്ടായിരുന്നു. വയനാട്ടിലെ കര്‍ഷകരുടെ പ്രധാനപ്പെട്ട നാണ്യവിളയായ കാപ്പിയുടെ വിലയും ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.കാപ്പി പറിച്ചെടുത്താല്‍ കൂലികൊടുക്കാന്‍പോലും തുക തികയുന്നില്ല.കുരുമുളകിന്റെയും കാപ്പിയുടെയും വിലതകര്‍ച്ചയില്‍ നിരാശരായ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.ഇത് ഭാവിയില്‍ കാര്‍ഷികമേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് വയനാട് ജില്ലാ നേതൃ സംഗമം പടിഞ്ഞാറത്തറ വ്യപാര ഭവനില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തില്‍ ജില്ലാപ്രസിഡന്റ് കെ എ ആന്റണി അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി പോളി, സി ജെ ഡെീസ്,സിനോയ് അടക്കാപ്പാറ, വി എം ജോസ്, എബി പൂക്കൊമ്പില്‍, കെ ജെ ലോറന്‍സ്, സുനില്‍ അഗസ്റ്റിന്‍, സി ജെ അഗസ്റ്റിന്‍,അഡ്വ.ജോര്‍ജ്ജ് വാതുപറമ്പില്‍,ജോര്‍ജ്ജ് ഊരാശ്ശേരി,വില്‍സണ്‍ നെടുംകൊമ്പില്‍,വര്‍ക്കി കവുങ്ങുപള്ളി,ജോസ് എടൂര്‍, എ എം ബിജു,പി കെ അബ്രഹാം,ജിനീഷ് ബാബു,സിബി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *