April 29, 2024

വന്യമൃഗശല്യം രൂക്ഷം : വടക്കനാട് പ്രദേശവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

0
Img 20180313 Wa0185
ജയരാജ് ബത്തേരി

    വർദ്ധിച്ചു വരുന്ന വന്യ മൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടി വടക്ക നാട് സ്വദേശികൾ പ്രക്ഷോപത്തിനൊരുങ്ങുന്നു .
ഇതിനായി ഗ്രാമ സംരക്ഷണ സമിതി എന്ന പേരിൽ ജാതി ,മത രാഷ്ടീയ വ്യത്യാസമില്ലാതെ ഗ്രാമസംരക്ഷണ സമിതി എന്ന പേരിൽ ഒരു സംഘടനക്ക് രൂപം നൽകി ….
സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ കൺവെൻ ഷനിൽ പങ്കെടുത്തു.
    അതിരൂക്ഷമായ വന്യമൃഗ ശല്യവും ,കൃഷി നാശവും കൊണ്ട് കൃഷിക്കും ജീവനും വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് വള്ളുവാടി, കരിപ്പൂർ ,പള്ളിവയൽ ,പച്ചാടി ,പണയമ്പം പ്രദേശങ്ങളിലുള്ള സാമൂഹ്യ പ്രവർത്തകരും ,സാംസ്കാരിക ജനപ്രതിനിധികളും ,സംഘടനകളും ,അയൽകൂട്ടങ്ങളും പൊതുജനങ്ങളും സംയുക്തമായി പുതിയ സംഘടനക്ക് രൂപം നൽകിയത്. നൂറുകണക്കിനാളുകൾ ,സംഘടനാ രൂപീകരണത്തിലും ,തുടർന്നു നടന്ന കൺവെൻഷനിലും  പങ്കെടുത്തു. കൺവെൻഷനിൽ സമര സമിതിക്കു വേണ്ടി 51 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.ബെന്നി കൈനിക്കൽ ,ഫാദർ ജോബി മുക്കാട്ട് കാവുംങ്കൽ ,എം.കെ മോഹനൻ ,ഫാദർ ജിൻസ് ,രാഘവൻ മാസ്റ്റർ പച്ചാടി ,വി.കെ കരണാകരൻ വെള്ള ക്കെട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
കൺവെൻഷനിൽ നിരാഹാര സമര മടക്കമുള്ള പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകി. ഈ മാസം 17 ന് ബത്തേരി ഡി.എഫ് .ഒ ഓഫീസിന് മുന്നിൽ നിരാഹര സമരം നടത്തുന്നതോടുകൂടി പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമാവും …
നിരാഹാര സമരത്തിന് മുന്നോടിയായി ബത്തേരി അസംപ്ഷൻ സ്കൂൾ ജംഗ്ഷൻ മുതൽ ഡി.എഫ് ഒ ഓഫീസ് വരെ നിരാഹാര മിരിക്കുന്നവർക്കുള്ള  ,കട്ടിലും ,മറ്റ് സാധനങ്ങളും ചുമന്നുകൊണ്ടുള്ള വ്യത്യസ്തമായ പ്രകടനവും അന്നേ ദിവസം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
     
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *