October 2, 2026

ഏപ്രിൽ 15-ന് ഡി.പി.ആർ. സമർപ്പിക്കാൻ മന്ത്രിതല ചർച്ചയിൽ ധാരണ : വടക്കനാട് സമരം നാളെ അവസാനിപ്പിക്കും.

0
IMG-20180323-WA0053-2
By ന്യൂസ് വയനാട് ബ്യൂറോ
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട വടക്കനാട് ഗ്രാമ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം പതിനൊന്ന് ദിവസം പിന്നിടുമ്പോൾ വയനാട്ടിലെ സമരത്തിന്റെ ചരിത്രം മാറ്റി  വിജയത്തിൽ . ഏപ്രിൽ 7 ന് എം.എൽ.എ.മാർ, മറ്റ്  ജനപ്രധിനിതികൾ, വനം വകുപ്പ് അധികൃതരം കൂടി സ്ഥലം സന്ദർശിച്ച് 8 , 9 തിയതികളിൽ ഡി.പി.ആർ. തയ്യാറാക്കി ഏപ്രിൽ  15 നു സമർപ്പിക്കുക.
നിലവിലുള്ള അപേക്ഷകളിൽ നഷ്ടപരിഹാരം ഏപ്രിൽ 30 ന് കൊടുത്ത് തീർക്കുക.
സമരസമിതി അംഗങ്ങൾ തിരുവനന്തപുരത്ത് നിന്നും തിരിച്ചത്തിയ തിനുശേഷം മറ്റു വിശദാംശങ്ങൾ അറിയിക്കുന്നതാണ്
സമര സമിതി നേതാക്കളായ കരുണാകരൻ വെള്ളക്കട്ട് ,അഡ്വ.ബാബു ,യോഹന്നാൻ വർഗീസ് ,കെ .ടി കുര്യാക്കോസ് ,വിശ്വനാഥൻ ,ഫാദർ .ജോബി മുക്കാട്ടുകാവുങ്കൽ തുടങ്ങിയവർ എം.എൽ.എ മാരെയും ,ബദ്ധപ്പെട്ട ഉദ്യോഗസ്ഥരെയും ,സമര സമിതി നേതാക്കളെയും ഉൾപ്പെടുത്തി  വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന ചർച്ചയിലാണ് തീരുമാനമായത്.
 
പതിനൊന്ന്  ദിവസമായി തുടരുന്ന നിരാഹാര സമരം   നാളെ രാവിലെ അവസാനിപ്പിക്കും. ജന പിന്തുണ കൊണ്ട് വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമരമായി വടക്കനാട് സമരം മാറിയപ്പോഴാണ് മന്ത്രിതല ചർച്ച നന്നത്. കഴിഞ്ഞ പതിനൊന്ന്  ദിവസത്തിനുള്ളിൽ ജില്ലയിൽ നിന്നും , ജില്ലക്ക് പുറത്തു നിന്നുമായി പതിനായിരക്കണക്കിന് ജനങ്ങളാണ് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സമര പന്തലിലേക്ക് ഒഴുകിയെത്തിയത്.നൂറിലധികം പ്രകടനങ്ങൾ സമര പന്തലിൽ ഇതിനോടകം എത്തിക്കഴിഞ്ഞു. കേന്ദ്ര ,സംസ്ഥാന നേതാക്കളായ, പി.സി.തോമസ് ,വി.എം സുധീരൻ ,മന്ത്രി കടകം പള്ളി സുരേന്ദ്രൻ ,എം.ഐ ഷാനവാസ് എം.പി ,എം .എൽ .എ മാരായ ഐ.സി ബാലകൃഷ്ണൻ ,സി.കെ ശശീന്ദ്രൻ തുടങ്ങിയവരും സമര പന്തലിൽ എത്തിയിരുന്നു.
    
     
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *