May 5, 2024

ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ തയ്യാറാക്കല്‍ പരിശീലനം സംഘടിപ്പിച്ചു

0
Jack Chethalayam
ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ തയ്യാറാക്കല്‍ പരിശീലനം സംഘടിപ്പിച്ചു


നബാര്‍ഡിന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചെതലയം നീര്‍ത്തട വികസന സമിതിയുടെയും എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്‍റെയും ആഭിമുഖ്യത്തില്‍ ചെതലയത്ത് വെച്ച് ചക്കയുടെ  മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ തയ്യാറാക്കുന്നതിനെ സംബന്ധിച്ച് പരിശീലനം സംഘടിപ്പിച്ചു. ചെതലയം നീര്‍ത്തട വികസന സമിതി പ്രസിഡണ്ട് കെ. പി. സാമുവല്‍ അദ്ധ്യക്ഷത വഹിച്ചു. എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം ട്രെയ്നിങ്ങ് കോ ഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന്‍ പരിശീലനം ഉദ്ഘാടനം ചെയ്യുകയും, എസ്. എസ്. എല്‍. സി. പരീക്ഷയില്‍ മുഴുവന്‍ അ+ നേടിയ 5 വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു. പ്രമുഖ ചക്ക പരിശീലക സി. പി. പ്രോമകുമാരി, പനമരം ചക്ക ഉല്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം നല്കി. ചക്ക പായസം, പപ്പടം, ചിപ്സ്, വട, ജാം, ട്രോഫി, കട്ലറ്റ്, ചമ്മന്തിപ്പൊടി, പൊക്കവട, ഉണ്ണിയപ്പം, ദോശ, ചമ്മന്തി, നട്സ്, ശര്‍ക്കരവരട്ടി, മസാല ചിപ്സ് തുടങ്ങിയ വിഭവങ്ങള്‍ തയ്യാറാക്കാന്‍ പരിശീലനം നല്കി. പി. ആര്‍. രവീന്ദ്രന്‍ ആശംസ അര്‍പ്പിച്ചു. ചെതലം നിര്‍ത്തട വികസനസമിതി സെക്രട്ടറി വി. പി. സുഹാസ് സ്വാഗതവും പി. ഇ. ജേക്കബ് കൃതജ്ഞതയും രേഖപ്പെടുത്തി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *