May 5, 2024

കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഊഷ്മള വരവേല്‍പ്പ്.

0
Alphons Kannanthanam

കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വയനാട്ടിൽ  ഊഷ്മള വരവേല്‍പ്പ്

കല്‍പ്പറ്റ: കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ലക്കിടിയില്‍ ബിജെപി ജില്ലാ പ്രസിഡന്‍ര് സജി ശങ്കറിന്റെ നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി. പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ് എന്നിവരും സംബന്ധിച്ചു. വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെയും വയനാട് ടൂറിസം നേതൃത്വത്തില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടന്ന സെമിനാറായിരുന്നു മന്ത്രിയുടെ വയനാട്ടിലെ ആദ്യ പരിപാടി.   വയനാടിന്റ ടൂറിസം ലോകനിലവാരത്തിൽ ഉയരാൻ എല്ലാ തരത്തിലുമുള്ള പിന്തുണയും തന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. മുന്‍വര്‍ഷം ലോക ടൂറിസം അഞ്ച് ശതമാനത്തോളം വര്‍ദ്ധിച്ചപ്പോള്‍ ഇന്ത്യയില്‍ അത് 15.67 ശതമാനമാണ് വർദ്ധിച്ചത് യോഗയും, ആയുർവ്വേദവും ടൂറിസത്തിൽ ഉൾപ്പെടുത്തി ഒരു മിനുട്ട് ദൈർഘ്യമുള്ള പരസ്യചിത്രങ്ങൾ ഇംഗ്ലീഷ് അടക്കമുള്ള ഒൻപത് ഭാഷകളിൽ തയ്യാറാക്കിയിട്ടുണ്ട്.നഞ്ചൻകോട് റെയിൽ വിഷയത്തിൽ കേരളത്തിൽ രാഷ്ട്രിയ പിടിവലി ഒഴുവാക്കാൻ  ഇടതുപക്ഷ എംഎൽഎ ആയ  സി.കെ ശശീന്ദ്രനോട് മന്ത്രി ആവശ്യപ്പെട്ടു.നിർദ്ദിഷ്ട ലക്കിടി, അടിവാരം റോപ്പ് വേക്കും മന്ത്രി പച്ചക്കൊടി കാണിച്ചു. ചിലവിന്റെ ഇരുപത്തി അഞ്ച് ശതമാനം കേന്ദ്രം വഹിക്കാമെന്ന ഉറപ്പും നൽകി.  വയനാട്ടിൽ ചെറുകിട വീമാനതാവളത്തിനായി വ്യോമയാന മന്ത്രിയുമായി സംസാരിക്കാമെന്നും, കാർഷക പ്രശ്നങ്ങളിൽ ഇടപെടാമെന്നും പറഞ്ഞു.   എംപി എം.ഐ.ഷാനവാസ്, സി.കെ.ശശീന്ദ്രന്‍ എംഎല്‍എ ,വയനാട് ടൂറിസം ഓർഗ്ഗനെസേഷൻ പ്രസിഡന്റ് വാഞ്ചീശ്വരൽ, ജോണി പാറ്റാനി,  സിബി രാജ്, പ്രദീപ്    തുടങ്ങിയവര്‍ സംസാരിച്ചു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *