May 18, 2024

സർഫാസി നിയമം ഉപയോഗിച്ച് കർഷകരെ കുടിയിറക്കാൻ അനുവദിക്കില്ലന്ന് പോരാട്ടം

0
Img 20180806 Wa0041
കൽപ്പറ്റ: സർഫാസി നിയമം ഉപയോഗിച്ച് കർഷകരെ കുടിയിറക്കാൻ അനുവദിക്കില്ലന്ന് പോരാട്ടം  സംസ്ഥാന  ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സർ ഫാസി നിയമം റദ്ദ് ചെയ്യണം. കാർഷിക വില തകർച്ചയും വിള തകർച്ചയും  നേരിടുന്ന കർഷകർ  ദശകങ്ങളായി നേരിടുന്ന പ്രശ്നങ്ങൾക്കും കടക്കെണിക്കും ശാശ്വത പരിഹാരം കാണാൻ കഴിയാത്ത കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക നയങ്ങളും നിലപാടുകളുമാണ് ഒരിടവേളക്ക് ശേഷം വീണ്ടും കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ആസിയാൻ കരാർ അടക്കമുള്ള കരാറുകളും ഭാമായി രണ്ടായിരത്തിന് ശേഷം 2006 വരെയുള്ള കാലയളവിൽ  ആയിരകണക്കിന് കർഷകരാണ് വയനാട്ടിൽ മാത്രം ബാങ്ക് ചൂഷണത്തിന്റെ ഇരകളായി ആത്മഹത്യ ചെയ്തത്. ഇപ്പോൾ എട്ടായിരത്തോളം കർഷകർ ജപ്തി നടപടികൾക്ക് വിധേയമായിരിക്കയാണ്.

     സർഫാസി നിയമപ്രകാരം സംസ്ഥാനത്തുടനീളം  സാധാരണക്കാർക്ക് നേരെ കുടിയിറക്കും ബലപ്രയോഗവും നടക്കുകയാണ്. കർഷകരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ  സമരങ്ങൾക്ക് പോരാട്ടം നേതൃത്വം നൽകും. ആത്മഹത്യയല്ല ഇതിന് പരിഹാരമെന്ന് കർഷകർ തിരിച്ചറിയണം. കാർഷിക പ്രശ്നങ്ങളിൽ വോട്ടിന് വേണ്ടി മാത്രം മുതല കണ്ണീർ ഒഴുക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ തനിനിറം ജനങ്ങൾ തിരിച്ചറിയണമെന്നും ഇവർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *