May 19, 2024

കാലവർഷക്കെടുതി വിലയിരുത്താൻ എത്തുന്ന കേന്ദ്ര സംഘം വയനാട് ജില്ല സന്ദർശിക്കണം.: കത്തോലിക്ക കോൺഗ്രസ്

0
സംസ്ഥാനത്തെ കാലവർഷക്കെടുതി വിലയിരുത്തുന്നതിനുള്ള കേന്ദ്ര സംഘം ഈ മാസം   കേരളത്തിൽ പര്യടനം നടത്തുമ്പോൾ വയനാട് ജില്ല കൂടി സന്ദർശിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപ ത സമിതി. വെള്ളപ്പൊക്കം, കാറ്റു വീശൽ,മണ്ണിടിച്ചിൽ, ഇവ മൂലം കോടി ക്കണക്കിന് രൂപയുടെ നഷ്ടമാണ് വയനാട്ടുകാർക്ക് നേരിട്ടത്. വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന വയനാടൻ കർഷകജനതയുടെ ദുരിത കാഴ്ചകൾ നേരിൽ കണ്ട് നഷ്ടപരിഹാരം നൽകുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും സമിതി ആവശ്യപ്പെട്ടു.വയനാട് ജില്ലയിലെ കൃഷിനാശത്തെക്കുറിച്ച് പഠിച്ച് കൃത്യമായ നഷ്ടക്കണക്ക് തയ്യാറാക്കുന്നതിന്റെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് രൂപത സമിതി നിയോഗിച്ച പഠനസംഘം വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് കണക്കെടുപ്പ് തുടങ്ങി. ഓരോ യൂണിറ്റുകളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ ക്രോഡീകരിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നൽകാനും തീരുമാനിച്ചു.വയനാട് ജില്ലയിലെ മുഴുവൻ റോഡുകളും പാടേ തകർന്നു കിടക്കുന്നു. എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. തവിഞ്ഞാൽ സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം രൂപത ഡയറക്ടർ റവ.ഫാ.ആന്റോ മമ്പള്ളി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സണ്ണി ചെറുകാട്ട് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി വർക്കി നിരപ്പേൽ വിഷയാവതരണം നടത്തി. തവിഞ്ഞാൽ പ്രദേശത്തെ കൃഷി നാശത്തെക്കുറിച്ച് ജോസ് കുമ്പാലക്കാട്ട്, റെജി കപ്പിലമാക്കൽ എന്നിവർ വിശദീകരിച്ചു. ജോർജ്ജുകുട്ടി വിലങ്ങപ്പാറ, മോളി കരിമ്പനാക്കുഴി എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *