May 19, 2024

ഷട്ടർ വീണ്ടും ഉയർത്തി.: വൻ ദുരന്തത്തെ മുന്നിൽ കണ്ട് വയനാട്: കുറിച്ചർ മലയിൽ വീണ്ടും ഉരുൾപൊട്ടൽ.

0
Img 20180813 Wa0109
ഒരു വൻ ദുരന്തം ഒഴിവാക്കാനായി ചെറിയ ദുരന്തങ്ങളെ വരവേൽക്കുകയാണ് വയനാട്ടിലെ ജനങ്ങൾ. തിമിർത്ത് പെയ്യുന്ന മഴക്ക് ശമനമില്ലാത്ത ജില്ലയുടെ പല ഭാഗങ്ങളിലും   ബാണാസുര, കാരാപ്പുഴ   ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും  വെള്ളത്തിന്റെ കുത്തൊഴുക്ക് വർദ്ധിച്ചു. ബാണാസുര ഡാമിൽ ഷട്ടർ വീണ്ടും 210 സെന്റീമീറ്റർ ആയി ഉയർത്തി. പന്തി പൊയിൽ മുതൽ ഡാമിലെ വെള്ളം ഒഴുകുന്ന സകല സ്ഥലങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി. തലപ്പുഴ കമ്പി പാലത്ത് ഒരാൾ ഒഴുക്കിൽപ്പെട്ടു. കുറിച്ചർ മലയിൽ വീണ്ടും ഉരുൾപൊട്ടി. അമ്മാറ, ആനാംകുന്ന്, സേട്ടുക്കുന്ന് ,മക്കിമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുകയാണ്.

 പലയിടത്തും മണ്ണിടിച്ചിൽ ക്കുകയാണ്. ഈ മഴക്കാലത്ത് ജൂലൈ 13-ന് ആരംഭിച്ച വെള്ളപ്പൊക്കം ഒരു മാസമായി തുടരുകയാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *