May 6, 2024

പാൽവെളിച്ചത്ത് കുരങ്ങ് ശല്യം രൂക്ഷം: നാട്ടുകാർ വനപാലകരെ തടഞ്ഞുവച്ചു.

0
Img 20181117 Wa0485
മാനന്തവാടി: പാൽവെളിച്ചം പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാകുന്നു. അളില്ലത്ത വീടുകളിൽ ഓടുപൊളിച്ച് വീടിനുള്ളിൽ കയറി പാകം ഭക്ഷണസാധനങ്ങളും വിട്ടു ഉപകരണങ്ങളും നശിപ്പിക്കുന്നത് പതിവാവുകയാണ്.പാൽ വെളിച്ചം കുണ്ടുക്കാട്ടിൽ കൃഷ്ണന്റെ വീട്ടിൽ കയറി കുരങ്ങുകൾ ഭക്ഷണ സധാനങ്ങളും വിട്ടു ഉപകരണങ്ങളും കിടക്ക, തുണികൾ എന്നിവയും നശിപ്പിച്ചു. കുരങ്ങ് ശല്യത്തിന് പരിഹാരവും ഉന്നത വനപാലകർ എത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ സ്ഥലത്ത് എത്തിയ വനപാലകരെ 12 മണിയോടെ ഉപരോധിച്ചു. മണിയോടെ സ്ഥലത്ത് എത്തിയ ബേഗൂർ റെയിഞ്ച് ഓഫിസർ കെ.പി.അബ്ദുൾസമദ് നടത്തിയ ചർച്ചയിൽ കുരങ്ങുകളെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കുമെന്നും പ്രദേശത്ത് വനം വകുപ്പ് വച്ചറുമാരുടെ സേവനവും ഭക്ഷണവും വീട്ടുപകരണങ്ങളും കുരങ്ങുകൾ നശിപ്പിച്ച കൃഷ്ണന് അർഹമായ നഷ്ടപരിഹാരം നൽക്കുമെന്നും റെയിഞ്ച് ഓഫിസർ ഉറപ്പ് കൊടുത്തതിനെ തുടർന്ന് സമരം അവസാനിച്ചു.സമരത്തിന് സണ്ണി ജോർജ്, പ്രദീപൻ പാലങ്കര, ടി.സി ജോസഫ്, ടി.ആർ.മോഹനൻ, ശ്യംകുമാർ, എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *