May 20, 2024

ആണധികാര ലോകത്തിനെതിരെ നൂറു വർഷം മുൻപേ പടവാളുയർത്തിയ കൃതിയായിരുന്നു ചിന്താവിഷ്ടയായ സീതയെന്ന് കെ .ഇ. എൻ

0
മാനന്തവാടി:
കേരളം ഇനിയും മുറിച്ചു കടന്നിട്ടില്ലാത്ത ആണധികാര ലോകത്തിനെതിരെ നൂറു വർഷം മുൻപേ പടവാളുയർത്തിയ കൃതിയായിരുന്നു ആശാന്റെ ചിന്താവിഷ്ടയായ സീതയെന്ന് കെ ഇ എൻ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. ടി എസ് പഠന കേന്ദ്രവും പുകസയും ചേർന്ന് നടത്തിയ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികാഘോഷം മാനന്തവാടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഇക്കാലത്തായിരുന്നു പ്രസിദ്ധീകരിക്കപ്പെടുന്നതെങ്കില്‍ ഒരുപക്ഷേ, തീവ്ര ഹിന്ദുത്വത്തിന്‍റെ കടുത്ത ആക്രമണം ഏറ്റുവാങ്ങേണ്ടി വരുമായിരുന്ന പുസ്തമാണ് ചിന്താ വിഷ്ടയായ സീത,നൂറു വര്‍ഷമായി ഈ പുസ്തകം ഇവിടെ നിലനില്‍ക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുവെന്നതാണ് കൃതിയെ വ്യത്യസ്തമാക്കുന്നത്
ഒരു പുസ്തകത്തിന്‍റെ, കവിതയുടെ, അതിലെ വരികളുടെയൊക്കെ മഹത്വം നിര്‍ണയിക്കപ്പെടുന്നത് അതു രചിക്കപ്പെട്ട കാലത്തിനുശേഷവും അതിലെ മൂല്യങ്ങള്‍ എത്രമാത്രം സമൂഹത്തിനു ബാധകമാകുന്നു, വ്യക്തിപരമായി വായനക്കാരെ എത്രമാത്രം രൂപാന്തരപ്പെടുത്തുന്നു, വിമലീകരിക്കുന്നു എന്നതിനെ ആസ്പദമാക്കിയാണ്. നൂറു വര്‍ഷം മുമ്പ് ഒരു കവി ആവിഷ്കരിച്ച ജീവിതസത്യങ്ങള്‍ ഇക്കാലത്ത് എത്ര മാത്രം പ്രസക്തമാകുന്നുവെന്നത് അത്ഭുതകരമായ കാര്യമാണ്
ആശാൻ കടന്നു പോയ ആധുനിക ലോകത്തിന്റെ പ്രതിനിധിയായിരുന്നു ചിന്താവിഷ്ടയായ സീത. സീത കലാപം ചെയ്ത ആണധികാര ബ്രാഹ്മണിക ലോകം തന്നെയാണ് ഇന്നത്തെ  ലോകത്തിന്റെയും ദുരവസ്ഥ,
അപകടകരമാം വിധം ചിന്താശേഷി നഷ്ടപ്പെട്ട ലോകത്താണ് ഫാഷിസം വളരുന്നത് അതിനെതിരായ പോരാട്ടത്തിൽ ചിന്താവിഷ്ടയായ സീത പോലുള്ള കൃതികളെ ആയുധമാക്കണമെന്നും സ്നേഹസംവാദങ്ങളിലൂടെയാണ് വെറുപ്പിന്റെ രാഷ്ട്രീയത്തെ കീഴ്പ്പെടുത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
. തലശേരി ബ്രണ്ണൻ കോളേജ് മലയാള വിഭാഗം അധ്യാപിക ഡോ. ആർ രാജശ്രീ 'സീതയുടെ അകം പുറങ്ങൾ ' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ വി. ആർ പ്രവീജ് അധ്യക്ഷനായി. പി കെ സുരേഷ് , സി എസ് ശ്രീജിത്ത് , ബാബു മാസ്റ്റർ , മനോജ് പട്ടേട്ട് , സുഗതൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
 കുമാരി മേധ ചിന്താവിഷ്ടയായ സീത ആലപിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *