May 15, 2024

കൊണ്ടാലും പഠിക്കാത്ത സർക്കാർ പ്രളയത്തെ നേരിടുന്നുവെന്ന് സി.പി.ഐ. എം.എൽ. റെഡ്സ്റ്റാർ.

0
Img 20190809 Wa0477.jpg
പ്രളയക്കെടുതികൾ വയനാടിനെ ഇക്കുറിയും ദുരന്തപൂർണ്ണമാക്കിയത് ദൗർഭാഗ്യകരമാണെന്നും ആഗോളതപനത്തിന്റെ അനന്തരഫലങ്ങളായി ഇത്തരം പ്രളയ ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ പ്രാദേശികമായി അതിനെ പ്രതിരോധിക്കാനും രക്ഷാപ്രവർത്തനങ്ങൾ നടത്താനും കൂടുതൽ കർക്കശവും ശാസ്ത്രീയവുമായ പ്രവർത്തനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു എന്ന് സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ അഭിപ്രായപ്പെട്ടു. 

പ്രളയാനന്തര പുനർ നിർമ്മാണത്തിന്റെ മറവിൽ വയൽ നികത്താനും പട്ടയഭൂമിയിൽ പോലും പാറപൊട്ടിക്കാനും നിയമവിരുദ്ധ ക്വാറികൾക്ക് മൗനാനുവാദം നൽകിക്കൊണ്ടും അനധികൃത റിസോർട്ട് നിർമ്മാണങ്ങൾക്ക്  ഒത്താശ ചെയ്തും ത്രിതല പഞ്ചായത്തുകളും ജില്ലാ ഭരണകൂടവും കൈകോർക്കുമ്പോൾ പ്രളയക്കെടുതികൾ പതിന്മടങ്ങ് വർദ്ധിക്കാൻ മാത്രമെ സാദ്ധ്യതയുള്ളൂവെന്ന് സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. കൽപ്പറ്റ ടൗണിൽ ഇപ്രാവശ്യവും വെള്ളം കയറി ഗതാഗത തടസ്സമുണ്ടായി, പമ്പുകളിൽ ഇന്ധനമില്ല തുടങ്ങിയ സ്ഥിതി വിശേഷങ്ങൾക്കെല്ലാം കാരണം ദുരന്തനിവാരണ അഥോറിറ്റി എന്ന നിലയിൽ ജില്ലാ ഭരണകൂടം ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾ അപര്യാപ്തമാണ് എന്നാണ്. കൂടുതൽ മെച്ചപ്പെപെട്ട പ്രവർത്തനങ്ങൾ ലഭിക്കാൻ ജനങ്ങൾക്ക് അവകാാശമുണ്ട് എന്നും പത്രക്കുുറിപ്പിൽ അറിയിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *