May 20, 2024

സ്വകാര്യ ബസുകൾ കൽപ്പറ്റ പഴയ സ്റ്റാൻഡിൽ കയറുന്നില്ല: പ്രധിഷേധവുമായി യാത്രക്കാർ

0
കൽപ്പറ്റ: പിണങ്ങോട്- പടിഞ്ഞാറത്തറ ഭാഗത്ത്‌ നിന്നും വരുന്ന സ്വകാര്യ  ബസുകൾ രണ്ടു ദിവസമായി  കല്പറ്റ പഴയ സ്റ്റാൻഡിൽ കയറുന്നില്ല. കൽപ്പറ്റയിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക്  വരുന്ന ജീവനക്കാർ, മുനിസിപ്പൽ ഓഫിസ്, മാവേലി സ്റ്റോർ, തുടങ്ങി സർക്കാർ, സ്വകാര്യ മേഖലകളിൽ ഉള്ള ഭൂരിഭാഗം സ്ഥാപനങ്ങളും പഴയ സ്റ്റാന്റിനോട് അടുത്താണെന്നിരിക്കെ പടിഞ്ഞാറത്തറ കല്പറ്റ റോഡിലെ ജോലി  ചൂണ്ടി കാണിച്ചാണ്  ഈ ജന വിരുദ്ധ തീരുമാനം. രണ്ട്  വർഷം കൊണ്ടു പൂർത്തിയാകുന്ന റോഡ് പണി നിലവിൽ നിർത്തി വെച്ചിരിക്കുകയാണ്. 
 15 ദിവസം മുമ്പ് കല്പറ്റ മുനിസിപ്പൽ ട്രാഫിക് അഡ് വൈസറി ബോർഡ് യോഗം ചേർന്നു ഓഗസ്റ് ഒന്നുമുതൽ പുതിയ ട്രാഫിക് പരിഷ്കരണം പ്രഖ്യാപിച്ചെങ്കിലും ഇത്തരത്തിൽ ഒരു തീരുമാനം ആ യോഗത്തിൽ എടുത്തിട്ടില്ല.വയനാട് ആർ 'ടി.ഒ.  യുമായി നാട്ടുകാർ ബന്ധപ്പെട്ടപ്പോൾ വാക്കാലുള്ള നിർദ്ദേശം മുൻസിപ്പാലിറ്റിയിൽ  നിന്ന് ലഭിച്ചിട്ടുണ്ട് എന്നാണ് മറുപടി ലഭിച്ചത്.എന്നാൽ  മുനിസിപ്പൽ സെക്രട്ടറി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. മുനിസിപ്പൽ ചെയർ പേഴ്‌സണോട് സംസാരിച്ചപ്പോൾ മുനിസിപ്പൽ ഓഫിസിൽ നിന്നു മാത്രമേ ഇക്കാര്യങ്ങൾ സംസാരിക്കാൻ കഴിയൂ എന്ന നിലപാട് ആണ് അവർ  സ്വീകരിച്ചത് എന്ന് യാത്രക്കാർ പറയുന്നു. ബസ്സ് ജീവനക്കാരുടെയും തൊഴിലാളികളുടെയും നിലപാടിൽ പ്രതിഷേധം ശക്തമാണ്. മുമ്പ് ഈ റൂട്ടിൽ പ്രൈവറ്റ് ബസ്സുകൾ തുടർച്ചയായി മിന്നൽ പണിമുടക്ക് നടത്തിയതോടെ പിണങ്ങോട് കേന്ദ്രീകരിച്ചു ബസ്സ് പാസഞ്ചേഴ്സ് അസോസിയേഷൻ രൂപീകരിക്കുകയും  ഈ റൂട്ടിൽ നിരവധി കെ എസ് ആർ ടി സി ബസ്സുകൾ കൊണ്ടുവരികയും ചെയ്തിരുന്നു.
 വരും ദിവസങ്ങളിൽ തീരുമാനം പിൻവലിച്ചില്ലെങ്കിൽ വകുപ്പ് മന്ത്രി,  ട്രാൻസ്‌പോർട് കമ്മീഷണർ ഉൾപ്പെടെ ഉള്ളവർക്കു പരാതി നൽകാനും റൂട്ടിലെ പ്രധാന അങ്ങാടികളിൽ ബസ്സുകൾ തടയനുമാണ് നാട്ടുകാരുടെ തീരുമാനം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *