May 8, 2024

“ബാംബൂ ഡയറീസ് ” ത്രിദിന മുള ശില്പശാല കുറുമ്പോല കോട്ടയിൽ

0
Img 20190913 Wa0322.jpg
കൽപ്പറ്റ:
കുറുമ്പോലകോട്ടയിലെ മലയടിവാരത്തുള്ള മുളകൊണ്ട് നിർമ്മിച്ച ഹാളിൽ 
വിവിധ പ്രൊഫഷണിലുള്ളവർ 
ഒത്ത് കൂടിയത് ഒരു ലക്ഷ്യത്തിന് വേണ്ടിയായിരുന്നു. മുള അസംസ്കൃത വസ്തുവാക്കി ഈ പ്രദേശത്ത് അതിജീവന സുരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം, പ്രളയത്തെ തുടർന്ന്  മണ്ണിടിഞ്ഞ് തകർന്ന മലയോരത്ത് മുള കവചങ്ങൾ ഒരുക്കി സുരക്ഷ
ഉറപ്പ് വരുത്തുന്നതിനും 
ഉള്ള പദ്ധതികൾ ആസൂത്രണം
ചെയ്യുന്നതിനും കൂടിയാലോചനകൾ നടത്തുന്നതിനും ശില്പശാല വഴിവെക്കുന്നു.
ബാംബൂ ഡയറീസ്' എന്ന കൂട്ടായ്മയുടെ നേതൃത്വത്തിനുള്ള മുള ശില്പശാലക്ക് ഇന്ന് തുടക്കമായി.
ആർക്കിടെക്സ്, സംരംഭകർ,
കർഷകർ, സഞ്ചാരികൾ, സാമൂഹ്യസ്ത ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരാണ്
ശില്പശാലയിൽ പങ്കെടുക്കുന്നത്.
ഗ്രാമീണരുടെ അതിജീവനത്തിനൊപ്പം
പാരിസ്ഥിതീക സുരക്ഷക്കും
വേഗം വളർന്നു വലുതാവുന്ന

മുളയെന്ന  പരിസ്ഥിതി സൗഹൃദ
അസംസ്കത വസ്തുവിനാകുമെന്ന് കമ്യൂണിറ്റി ആർക്കിടെക്ടും  ,ബാംബൂ ഡയറീസിന്റെ മുഖ്യ സംഘാടകനുമായ  സി.ബാലചന്ദ്രൻ പറഞ്ഞു.
അവനിം ബംഗ്ളൂരിലെ നാഗരാജ്, സുനിത, ബാഗ്ലൂരിൽ
ആർക്കിടെക്ടായ നയനിക, പൊള്ളാച്ചിയിലെ ആർക്കിടെക്റ്റായ  പൂർണ്ണിമ എം. ,നിലമ്പൂർ വണ്ടൂരിലെ 
ബാംബൂ ക്രാഫ്റ്റ് ടീച്ചർ
എം.ആർ.. വത്സല എന്നിവരാണ് ശില്പശാലക്ക് 
നേതൃത്വം നൽകുന്നത്.
ഫ്രാൻസിലെ ഓം, നാരായൻ
എന്നിവരടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 30 ഓളം പേർ ത്രിദിന ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്.
മുളയുടെ വിവിധ ഉപയോഗ സാധ്യതകൾ ആരായുന്നതിനൊപ്പം മുള നട്ട്  മണ്ണിടിഞ്ഞ സ്ഥലങ്ങളെ എങ്ങിനെ വീണ്ടെടുക്കാമെന്ന് സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് തുടർ പദ്ധതികൾ നടപ്പിലാക്കാനാണ് ഈ ശില്പശാല നടത്തുന്നതെന്ന് സംഘാടകർ പറഞ്ഞു..
(റിപ്പോർട്ട്: സി.ഡി.സുനീഷ്, ബെറ്റർ ഇൻഡ്യ )
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *