May 15, 2024

സിസ്റ്റർ ലൂസിക്കെതിരെ വിശ്വാസസംരക്ഷണ കൂട്ടായ്മയും റാലിയും 14-ന് കാരക്കാമലയിൽ

0
Img 20191212 Wa0100.jpg
 കല്‍പ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയുടെ പശ്ചാത്തലത്തില്‍  കത്തോലിക്കാ സഭയെ അപമാനിക്കാനും കരിവാരത്തേക്കാനും നടക്കുന്ന ശ്രമങ്ങള്‍ക്കെതിരേ കാരയ്ക്കാമല ഇടവക കേന്ദ്രീകരിച്ച് ഡിസംബര്‍ 14ന് വൈകീട്ട് മൂന്നിന് വിശ്വാസ സംരക്ഷണ കൂട്ടായ്മയും റാലിയും നടത്തുമെന്ന് സമിതി കണ്‍വീനറും കാരയ്ക്കാമല ഇടവക ട്രസ്റ്റിയുമായ ജോസ് പേര്യക്കോട്ടില്‍, ആന്‍ജോ ആന്‍ഡ്രൂസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചില മാധ്യമ ലോബികളും മതതീവ്രവാദ ശക്തികളും സഭയെ തകര്‍ക്കാന്‍ കച്ച മുറുക്കുകയാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ലൂസി കളപ്പുരയുടെ സേവനം ഇനി കാരയ്ക്കാമല ഇടവകക്കാര്‍ക്ക് ആവശ്യമില്ല. ലൂസിയുടെ പുസ്തകത്തിന്റെ പേരില്‍ നാട്ടില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയാണ്. വിശുദ്ധരായി ജീവിക്കുന്ന വൈദീകര്‍ക്കെതിരേ ഇല്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കത്തോലിക്കാ സഭക്കെതിരേ ഉയര്‍ന്നുവരുന്ന ലൈംഗീക അതിക്രമ ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് സഭാ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും വിശ്വാസ സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.
കത്തോലിക്കാസഭയെയും വിശ്വാസത്തെയും വൈദികരെയും  സന്യാസജീവിതം നയിക്കുന്ന അനേകം സഹോദരീസഹോദരന്മാരെയും തികച്ചും വ്യാജമായ പ്രസ്താവനകളും എഴുത്തുകളും വഴി മാധ്യമങ്ങളിലൂടെ അപമാനിക്കുന്നവര്‍ക്കെതിരെയാണ്  കാരക്കാമല ഇടവകയിലെ വിശ്വാസികള്‍ ഡിസംബര്‍ 14-ാം തിയതി വൈകുന്നേരം 3 മണിക്ക് കാക്കാമലയില്‍ വച്ച് വിശ്വാസസംരക്ഷണ കൂട്ടായ്മയും റാലിയും സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.. പൊതുസമൂഹത്തില്‍ ഏവര്‍ക്കും അറിവുള്ളതും വൈദിക-സന്യസ്തജീവിതങ്ങളില്‍ സംഭവിച്ചിട്ടുള്ളതുമായ അപചയങ്ങളുടെ ചുവട് പിടിച്ച് ക്രൈസ്തവസഭകളിലെ വൈദിക-സന്യസ്ത ജീവിതാന്തസ്സുകളിലുള്ള മുഴുവന്‍ സഹോദരങ്ങളെയും അടച്ചാക്ഷേപിക്കുന്ന നയമാണ് മാധ്യമങ്ങളില്‍ പലതും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനൊക്കെ ചുക്കാന്‍ പിടിക്കുന്നതാകട്ടെ ക്രൈസ്തവവിശ്വാസവുമായി അല്പം പോലും ബന്ധമില്ലാത്ത സംഘടനകളും പ്രസ്ഥാനങ്ങളുമാണ്. ഇത്തരത്തിലുള്ള സഭാവിരുദ്ധ ശക്തികളുടെ ചട്ടുകം പോലെ പ്രവര്‍ത്തിക്കുന്ന ലൂസി കളപ്പുര കത്തോലിക്കാസഭയിലെ ഒരു സന്യാസസമൂഹത്തില്‍ നിന്ന് പലവിധ കാരണങ്ങളുടെ പേരില്‍ പുറത്താക്കപ്പെട്ട വ്യക്തിയാണെങ്കിലും ഇപ്പോഴും കാരക്കാമലയിലെ സന്യാസഭവനത്തില്‍ തന്നെ താമസിക്കുന്നു. കാരക്കാമലയിലെ സാധാരണ വിശ്വാസികള്‍ ഒരു സന്യാസഭവനത്തിലെ അന്തേവാസിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന രീതിയിലുള്ള ജീവിതമോ പ്രവര്‍ത്തനമോ അല്ല ഇവരുടേത്. മാത്രവുമല്ല, കാരക്കാമല ഇടവകയിലെ വിശ്വാസികളെയും വളരെ മോശമായി സാമൂഹ്യമാധ്യമങ്ങളിലൂടെ ഇവര്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇക്കാരണങ്ങളാല്‍, സഭാവിരുദ്ധശക്തികളുടെ കരാളഹസ്തങ്ങളില്‍പ്പെട്ട് കാരക്കാമല ഇടവകയിലെ യുവതലമുറയും ഇളംതലമുറയും വിശ്വാസസമൂഹവും വഴിതെറ്റിപ്പോകാതിരിക്കാന്‍ പ്രതിരോധത്തിന്റെ സമാധാനപൂര്‍വ്വകമായ മാര്‍ഗ്ഗങ്ങള്‍ തീര്‍ക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുന്നു. ആയതിനാല്‍ കാരക്കാമല ഇടവകജനത്തിന്റെയും ക്രൈസ്തവസമൂഹത്തിന്റെയും ഈ വിഷയത്തിലുള്ള ആശങ്കകള്‍ പങ്കുവെക്കുന്നതിനും പ്രതിഷേധം രേഖപ്പെടുത്തുന്നതിനുമായിട്ടാണ് 14-ാം തിയതിയിലെ വിശ്വാസസംരക്ഷണ കൂട്ടായ്മയും റാലിയും സംഘടിപ്പിച്ചിരിക്കുന്നത് എന്നും ഇവർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *