May 19, 2024

നടവയൽ ഹോളിക്രോസ് ഫൊറോന ദേവാലയത്തിലെ തിരുനാൾ ആഘോഷം 24 മുതൽ ജനുവരി ഒന്നുവരെ

0
Img 20191224 Wa0148.jpg
 
പനമരം: ജില്ലയിലെ പള്ളി പെരുന്നാൾ ആഘോഷങ്ങളുടെ കേളികൊട്ടെന്നറിയപ്പെടുന്ന നടവയൽ ഹോളിക്രോസ് ഫൊറോന ദേവാലയത്തിലെ പെരുന്നാൾ ആഘോഷം 24 ന് തുടങ്ങി ജനുവരി ഒന്നിന് സമാപിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 31, ജനുവരി ഒന്ന് ദിവസങ്ങളിലാണ് പ്രധാന ആഘോഷം.
26 ന് പൂർവ്വികരെ അനുസ്മരിക്കുന്ന ദിനമാണ്. സെമിത്തേരിയിൽ പ്രത്യേക പ്രാർഥനയുണ്ട്. 27 ന് കുടുംബ ദിനം, 28 ന് ദിവ്യ കാരുണ്യ ദിനം, 29 ന് ശിശുദിനം, 30 ന് യുവജന ദിനം. ജപമാല, കുർബാന എന്നിവയ്ക്ക് ശേഷം അന്ന് രാത്രി 7.30 ന് വള്ളുവനാട് ബ്രഹ്മയുടെ പാട്ടു പാടുന്ന വെള്ളായി എന്ന സാമൂഹ്യ നാടകം അരങ്ങേറും. 31ന് ഇടവക ദിനമാണ്. വൈകുന്നേരം 4.30 ന് തലശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ.ജോർജ്ജ് ഞരളക്കാട്ട് മുഖ്യകാർമികത്വം വഹിക്കുന്ന വി.കുർബാന. തുടർന്ന് ഉണ്ണിമിശിഹായുടെ നഗര പ്രദക്ഷിണം.
ഒന്നിന് രാവിലെ നൊവേന, ഉച്ചയ്ക്ക് നേർച്ച ഭക്ഷണത്തോടെ ആഘോഷം സമാപിക്കും.
ഫാ.ബെന്നി മുതിരക്കാലായിൽ, ബേബി കളത്തിങ്കൽ, മാത്യൂ ചേരവേലിയിൽ, ഷാന്റി ചേനപ്പാടി, കുര്യൻ തോമസ്, തങ്കച്ചൻ നെല്ലിക്കയത്തിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *