May 6, 2024

മാവോയിസ്റ്റ് സാന്നിധ്യമേഖലകൾ കൂടി.: കീഴടങ്ങൽ പാക്കേജ് വേണ്ടി വന്നാൽ പുനപരിശോധിക്കും : ചീഫ് സെകട്ടറി.

0
Img 20200201 Wa0216.jpg
സി.വി. ഷിബു.
കൽപ്പറ്റ: 
വയനാട് വന്ന മേഖലയിൽ ഉൾപ്പെടെ  മാവോയിസ്റ്റ് സാന്നിധ്യം വർദ്ധിച്ചുവരുന്നതായി ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.
. . മാവോയിസ്റ്റുകൾക്ക് കീഴടങ്ങാൻ സർക്കാർ പ്രഖ്യാപിച്ച പാക്കേജ് വേണ്ടിവന്നാൽ പുനഃപരിശോധിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
കൽപ്പറ്റയിൽ വിവിധ വകുപ്പു മേധാവികൾ പങ്കെടുത്ത ഉന്നതതല യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.
 മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആദിവാസി കോളനികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
വയനാട്ടിൽ ഉൾപ്പെടെ വിവിധ ജില്ലകൾ നിലനിൽക്കുന്ന മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം  കൽപ്പറ്റയിൽ ചേർന്നത്.  ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബഹ്റ, ഐ ജി മാർ , വിവിധ ജില്ലകളിലെ പോലീസ് മേധാവികൾ, മലബാർ ജില്ലകളിലെ കളക്ടർമാർ  , വിവിധ വകുപ്പുകളുടെ മേധാവിമാരും   യോഗത്തിൽ പങ്കെടുത്തു. 
ആദിവാസി മേഖലയിലെ  ശോചനീയാവസ്ഥ മുതലെടുത്ത് ആദിവാസികളെ മാവോയിസ്റ്റുകൾ സ്വാധീനിക്കുന്നത് ഇല്ലാതാക്കുക ന്നതിന്റെ ആലോചനയാണ് പ്രധാനമായും യോഗത്തിൽ നടന്നത്. ജില്ലയിലെ പല ആദിവാസി കോളനികളിലും മാവോയിസ്റ്റുകൾ ഇടയ്ക്കിടെ സന്ദർശനം നടത്താറുണ്ട്.
ഇവിടെയെല്ലാം കോളനികളിലെ ശോചനീയാവസ്ഥ ഉൾപ്പെടെ മാവോയിസ്റ്റുകൾ ആദിവാസികളുമായി സംസാരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേർന്നത്. ആദിവാസി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഗൗരവമേറിയ ഇടപെടൽ ഉണ്ടാകുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
 മാവോയിസ്റ്റുകൾക്ക് കീഴടങ്ങാൻ സർക്കാർ പ്രഖ്യാപിച്ച പാക്കേജ് ഇപ്പോഴും നിലനിൽക്കുകയാണ്.  വേണ്ടിവന്നാൽ പുനഃപരിശോധിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആദിവാസി കോളനികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
  കഴിഞ 18 ന് ഡി.ജി.പി.യുടെ നേതൃത്വത്തിൽ വയനാട്ടിൽ നടന്ന  യോഗത്തിൽ എടുത്ത തീരുമാനങ്ങളും വിലയിരുത്തി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *