May 8, 2024

വളര്‍ത്തിയെടുക്കേണ്ടത് മതത്തിന്റെയും ജാതിയുടെയും വേര്‍തിരിവില്ലാത്ത സംസ്‌ക്കാരം: കൈത്രപ്രം

0
Kaithapram Manava Samskrithi Camp Samapanam.jpg
മാനവസംസ്‌കൃതി സംസ്ഥാന ക്യാംപ് സമാപിച്ചു

മാനന്തവാടി: തിരുനെല്ലിയില്‍ മൂന്ന് ദിവസമായി നടന്നുവന്ന മാനവസംസ്‌കൃതിസംസ്ഥാന ക്യാംപ് സമാപിച്ചു. സമാപനസമ്മേളത്തില്‍ കൈത്രപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. മതത്തിന്റെയും ജാതിയുടെയും വേര്‍തിരിവില്ലാത്ത സംസ്‌ക്കാരമാണ് നാം വളര്‍ത്തിക്കൊണ്ടുവരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മതം നോക്കിയല്ല സൗഹൃദങ്ങള്‍ നിലനിര്‍ത്തേണ്ടത്. ബാല്യകാലം തൊട്ടുള്ള തന്റെ സൗഹൃദങ്ങള്‍ അതിനുദ്ദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. 15 വയസായ ഒരു മുസ്ലീംമതവിഭാഗത്തില്‍പ്പെട്ട കുട്ടിയെ ഏറ്റെടുത്ത് വളര്‍ത്തുന്നുണ്ട്. ഓരോരുത്തരും ജീവിതത്തില്‍ അടിസ്ഥാനമാക്കേണ്ട മതേതരത്വത്തിന്റെ പ്രതീകമായാണ് അതിനെ കാണുന്നത്. അമ്മ മറക്കുട ഉപേക്ഷിച്ചതും ബ്ലൗസ് ഉപയോഗിക്കാന്‍ തുടങ്ങിയതും സഹോദരിയുടെ വാക്കുകള്‍ കേട്ടായിരുന്നു. സ്വന്തം കുടുംബത്തിലൂടെ തന്നെയാണ് സമൂഹത്തിലെ മാറ്റങ്ങള്‍ക്ക് തുടക്കമിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനവസംസ്‌കൃതി ചെയര്‍മാന്‍ പി ടി തോമസ് എം എല്‍ എ അധ്യക്ഷനായിരുന്നു. അനില്‍ അക്കര എം എല്‍ എ, മാനവസംസ്‌കൃതി ജനറല്‍ സെക്രട്ടറി ബിനുരാജ്, വി ഡി രാജു, ആര്‍ ഗോപാലകൃഷ്ണന്‍, കെ വി പോള്‍, കെ ജെ മാണി തുടങ്ങിയവര്‍ സംസാരിച്ചു. സമാപനസമ്മേളനത്തിന്റെ ഭാഗമായി തിറപ്പാട്ട് വയനാട് അവതരിപ്പിച്ച നാടന്‍പാട്ടും അരങ്ങേറി. ഒട്ടേറെ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഇത്തവണത്തെ സംസ്‌കൃതിയുടെ സംസ്ഥാന ക്യാംപിന് തിരശീല വീണത്. മതേതരത്വത്തിന്റെ ഇന്ത്യന്‍ വര്‍ത്തമാനം-അഡ്വ. രശ്മിത രാമചന്ദ്രന്‍, ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ അജണ്ടകള്‍-ഡോ. കെ എസ് മാധവന്‍, നവരാഷ്ട്രീയം-പോരാട്ടവഴിയിലെ ഇന്ത്യന്‍ യുവത്വം-ഡോ. അജിത്കുമാര്‍ ജി, ഫാസിസത്തിന്റെ ഇന്ത്യന്‍ രൂപാന്തരങ്ങള്‍-ജെ രഘു, പുതിയ രാഷ്ട്രീയം-ഡോ. പി സരിന്‍, പരിസ്ഥിതിയും അതിജീവനവും-ജോണ്‍ സാമുവല്‍, ജീവിതശൈലിയും ആരോഗ്യവും-ഡോ. സൗമ്യ സരിന്‍, ഗാന്ധിസത്തിന്റെ സമകാലിക പ്രസ്‌ക്തി-രമേശ് കാവില്‍, സ്ത്രീപക്ഷ രാഷ്ട്രീയം പ്രസക്തിയും പ്രതിസന്ധിയും-ഡോ. പി വി പുഷ്പജ എന്നിവര്‍ വിഷയതാവതരണം നടത്തി. ക്യാംപിന്റെ ഭാഗമായി സ്വാതന്ത്ര്യസമരവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും എന്ന വിഷയത്തില്‍ ക്വിസ് മത്സരം നടത്തി. ശോഭന്‍ ജോര്‍ജാണ് നേതൃത്വം നല്‍കിയത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *