May 9, 2024

മലയാളിക്ക് അഭിമാനമായി മനു ജോസഫ്: കൊറോണ ദൗത്യത്തിൽ നേതൃനിരയിൽ മലയാളി നഴ്സ്

0
Facebook 1580734393777.jpg
സി.വി. ഷിബു.
കൽപ്പറ്റ:
ലോകം കൊറോണ ഭീതിയിൽ ഉള്ളപ്പോഴും ഇന്ത്യയിൽ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്  മലയാളി നഴ്സ്
മനു ജോസഫ്.
വയനാട്ടിലെ മാനന്തവാടി എടവക സ്വദേശിയായ മനു ഉൾപ്പെടുന്ന സംഘമാണ്
കൊറോണ വൈറസ് ഭീതിയുമായ് ചൈനയിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത് .
 രണ്ടാമത്തെ മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്ന മലയാളി നഴ്‌സുമാരിൽ ഒരാളായ മനു 2018 മുതൽ
ഡൽഹി സഫദർജംഗ് ആശുപത്രിയിലെ നഴ്സിംങ് ഓഫിസറാണ്  . എടവക ഇല്ലിമൂട്ടിൽ  ജോണിയുടെയും  ബെറ്റിയുടെയും മകനായ  മനു
മുമ്പ് മാനന്തവാടി ജില്ലാ ആശുപത്രിയിലും
ബത്തേരി താലൂക്ക് ആശുപത്രിയിലും  നഴ്സായിരുന്നു.
   പുതിയിടം കുന്ന്  അംബേദ്കർ ആശുപത്രിക്ക് സമീപമാണ് വീട്.
 
ലോകം ഭീതിയോടെ കാണുന്ന കൊറോണ  വൈറസിന്റെ ഉദ്ഭവ സ്ഥാനമായ വുഹാനിൽ
 നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം മെഡിക്കൽ സംഘത്തെ അയച്ചപ്പോൾ സധൈര്യം മെഡിക്കൽ സംഘത്തോടൊപ്പം പോകാൻ തയ്യാറായ നഴ്‌സുമാരിൽ ഒരാളായ മനുവിനെ  പ്രശംസിച്ച് സോഷൃൽ  മീഡിയയിൽ  പോസ്റ്റുകൾ നിറയുകയാണ്.
ചെയ്യുന്ന ജോലിയോടുള്ള അടങ്ങാത്ത ആത്മാർത്ഥതയും അർപ്പണ ബോധവുമാണ് മലയാളി നഴ്‌സുമാരെ വ്യത്യസ്തരാക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ നിരവധിപേരാണ് ഇവർക്ക് ആശംസകളുമായി വന്നത്.
കല്ലോടി  സെന്റ്  ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിെലെ പൂർവ്വ വിദ്യാർത്ഥിയാണ്.
  .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *