May 5, 2024

ബാങ്കുകൾ ജപ്തി നടപടിയുമായി വന്നാല്‍ തടയുമെന്ന് എഫ്. ആര്‍ .എഫ്

0
സര്‍വ്വീസ് ബേങ്കുകളുടെ വായ്പാ അദാലത്തുകളും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രഖ്യാപനവും തട്ടിപ്പ്- എഫ്ആര്‍എഫ്.
മാനന്തവാടി;ജില്ലയില്‍ സര്‍വ്വീസ് സഹകരണ ബേങ്കുകള്‍ നടത്തി വരുന്ന വായ്പാ അദാലത്തുകളും ഒറ്റത്തവണ തീര്‍പ്പാലുകളും കര്‍ഷകരെ വഞ്ചിക്കുന്ന നടപടിയാണെന്നും വായ്പാതുകയുടെ നാലിരട്ടിയോളം പലിശചേര്‍ത്ത് നേരിയ തുക കുറവ് വരുത്തി നല്‍കുന്ന തട്ടിപ്പ് അവസാനിപ്പിക്കണമെന്നും എഫ് ആര്‍ എഫ് പനമരം പഞ്ചായത് കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കല്‍പ്പറ്റ ഹൈസിംഗ് സൊസൈറ്റിയില്‍ നിന്നും വായ്പടെയുത്തവരുടെ തുക നാലിരട്ടിയോളം വര്‍ദ്ധിപ്പിച്ചാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ വെച്ചിരിക്കുന്നത്.രണ്ട് വര്‍ഷമുണ്ടായ പ്രളയത്തില്‍ മുഴുവന്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ പലിശ ഒഴിവാക്കി മുതലെങ്കിലും അടച്ചു തീര്‍ത്ത് കടബാധ്യതയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ദേശസല്‍കൃതബേങ്കുകള്‍ കര്‍ഷകരോട് കാണിക്കുന്ന അനുകമ്പ പോലും സഹകരണബേങ്കുകള്‍ കാണിക്കുന്നില്ല.കര്‍ഷകരുടെ മുഴുവന്‍ പലിശകളും എഴുതിതള്ളാന്‍ ബേങ്കുകള്‍ തയ്യാറാവണം.ജില്ലാ ബാങ്ക് പനമരം ശാഖയില്‍ നിന്നും വായ്പയെടുത്ത നീര്‍വാരം സ്വദേശി പച്ചിലാസ് ജോസിനെ ബേങ്ക് നല്‍കിയ പരാതിയില്‍ പോലീസ് ജയിലിലടച്ചിരിക്കുകയാണ്.ഇയാളെ നിരാപധികം വിട്ടയക്കണം. വായ്പയെടുത്തതിന്റെ പേരില്‍ ജപ്തിനടപടിയുമായി ബേങ്കധികൃതരെത്തിയാല്‍ എഫ് ആര്‍ എഫ് കര്‍ഷകരെ സംഘടിപ്പിച്ച് പ്രതിരോധിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത വി എന്‍ രാജന്‍,ചീപ്പില്ലേല്‍ അപ്പച്ചന്‍ എന്നിവര്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *