May 4, 2024

രാഷ്ട്ര രക്ഷാ മാര്‍ച്ച് : വിപുലമായ ഒരുക്കങ്ങളുമായി ഡി.സി.സി

0
01.jpg
കല്‍പ്പറ്റ: ഫെബ്രുവരി 19 മുതല്‍ 29 വരെ വയനാട് ജില്ലയില്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി നടത്തുന്ന രാഷ്ട്ര രക്ഷാ മാര്‍ച്ചിന്‍റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളുമായി ഡി.സി.സി. ഇതിന്‍റെ ഭാഗമായി 35 സ്വീകരണ കേന്ദ്രങ്ങളിലും സ്വാഗതസംഘ രൂപീകരണം പൂര്‍ത്തിയായി. ഭവനസന്ദര്‍ശനവും ആരംഭിച്ചു. ഭവനസന്ദര്‍ശനത്തിന്‍റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഫെബ്രുവരി 19 ന് കല്‍പ്പറ്റയില്‍ വൈകുന്നേരം മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. 29 ന് ബത്തേരിയില്‍ മഹാറാലിയോടെ സമാപിക്കും. 35 സ്വീകരണ കേന്ദ്രങ്ങളിലും സമൂഹത്തിലെ പ്രധാന വ്യക്തികളെ ആദരിക്കും. ഫെബ്രുവരി 18 ന് എല്ലാ കേന്ദ്രങ്ങളിലും വിളംബര ജാഥകള്‍ നടത്തും. ഡി.സി.സിയില്‍ ചേര്‍ന്ന അവലോകന യോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ പി.കെ ജയലക്ഷ്മി, പി.വി ബാലചന്ദ്രന്‍, കെ.എല്‍ പൗലോസ്, പി.പി ആലി, കെ.കെ അബ്രാഹം, വി.എ മജീദ്, എന്‍.കെ വര്‍ഗ്ഗീസ്, കെ.വി പോക്കര്‍ ഹാജി, എ. പ്രഭാകരന്‍ മാസ്റ്റര്‍, എം.എ ജോസഫ്, എന്‍.എം വിജയന്‍, എം.ജി ബിജു, ബിനു തോമസ്, ഡി.പി രാജശേഖരന്‍, നിസ്സി അഹമ്മദ്, പി.കെ അബ്ദുറഹിമാന്‍, എന്‍.സി കൃഷ്ണകുമാര്‍, എടയ്ക്കല്‍ മോഹനന്‍, ജി. വിജയമ്മ ടീച്ചര്‍, എക്കണ്ടി  മൊയ്തൂട്ടി, എച്ച്.ബി പ്രദീപ് മാസ്റ്റര്‍, ഉലഹന്നാന്‍ നീറന്താനം, പി.കെ കുഞ്ഞുമൊയ്തീന്‍, പി.കെ അനില്‍ കുമാര്‍, പി.വി ജോര്‍ജ്ജ്, കെ.ഇ വിനയന്‍, ചിന്നമ്മ ജോസ്,പി.ടി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *