May 8, 2024

അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ നീക്കം: കെ.പി.എസ്ടി .എ പ്രതിഷേധ സംഗമം നടത്തി.

0
Kpsta.jpg

കല്‍പ്പറ്റ :   സംസ്ഥാനത്ത് 18,119 തസ്തികകള്‍ ഇല്ലാതാക്കി അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ കെപിഎസ്ടിഎ റവന്യൂ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു. 
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളില്‍ 1:30- ഉം ആറു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ 1:35-ഉം ആയി ഉത്തരവായതിനെത്തുടര്‍ന്നു സൃഷ്ടിച്ച തസ്തികകള്‍ ഇല്ലാതാക്കിയാണ് അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നീക്കമെന്നു അദ്ദേഹം പറഞ്ഞു. അധ്യാപകരുടെ ജോലി നഷ്ടപ്പെടുത്തുന്നതിനൊപ്പം കുട്ടികളുടെ പഠന നിലവാരം തകര്‍ക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെയും വിദ്യാലയങ്ങളുടെ അന്താരാഷ്ട്ര നിലവാരത്തെയും കുറിച്ചു പറയുന്നര്‍ അധ്യാപകരെ  കൂട്ടത്തോടെ പിരിച്ചുവിടാന്‍ നീക്കം നടത്തുന്നതു വൈരുദ്ധ്യമാണ്. മാനേജ്‌മെന്റുകളുടെ നിയമനാധികാരത്തില്‍ ഇടപെടാനുള്ള കുറുക്കുവഴിയായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. വിദ്യാഭ്യാസ മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയരുമെന്നും ടോമി ജോസഫ് പറഞ്ഞു. റവന്യൂ ജില്ലാ പ്രസിഡന്റ് പി.ജെ. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി. രാജന്‍ പ്രസംഗിച്ചു. സംസ്ഥാന നിര്‍വാഹക സമിതിയംഗങ്ങളായ സുരേഷ്ബാബു വാളല്‍, പി.എസ്. ഗിരീഷ്‌കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.ജി. ജോണ്‍സണ്‍, എം.എം. ഉലഹന്നാന്‍, സംസ്ഥാന കൗണ്‍സിലര്‍മാരായ കെ.സി. ഷേര്‍ലി, ടി.എം. സജിന്‍, റവന്യൂ ജില്ലാ ട്രഷറര്‍ നേമി രാജന്‍, ഏബ്രഹാം കെ. മാത്യു, ഷാജു ജോണ്‍, എം. സുനില്‍കുമാര്‍, ജോസ് മാത്യു, പ്രദീപ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *