May 4, 2024

കലകളെ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങൾ വളരണം:കളക്ടർ അദീല അബ്ദുള്ള

0
Img 20200226 Wa0281.jpg

കൽപ്പറ്റ :വയനാട് ജില്ലയിൽ കാർഷിക അനുബന്ധ  സംരംഭങ്ങൾ പോലെതന്നെ   കലകളെ  പ്രോത്സാഹിപ്പിക്കുന്ന  സംരംഭങ്ങളും വളർന്നു വരണം എന്ന്  വയനാട് ജില്ലാ കലക്ടർ ഡോക്ടർ   അദീല അബ്ദുള്ള  പറഞ്ഞു.കൽപ്പറ്റ വിജയ പമ്പ് പരിസരത്ത് നബാർഡ് സഹായത്തോടെ കുടുംബശ്രീ,  എൻ ഊര് , ഖാദി ബോർഡ് എന്നിവയുടെ സഹകരണത്തോടെ ജീവൻ ജ്യോതി നടത്തുന്ന   വരച്ചാർത്ത് പ്രദർശന   വിപണനമേള സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കലക്ടർ.  മാതൃകാപരമായ രീതിയിൽ അവിസ്മരണീയമായ വിധമാണ് മേള ഒരുക്കിയിരിക്കുന്നത് എന്നും കലക്ടർ പറഞ്ഞു.വയനാടിന്റെ  ടൂറിസം മേഖലയ്ക്കും സാമ്പത്തിക സാമൂഹിക ഉന്നമനത്തിനും  കരുത്ത് പകരുന്നതാണ്  ഇത്തരം സംരംഭങ്ങൾ എന്നും കലക്ടർ കൂട്ടിച്ചേർത്തു.വയനാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ. ഷിജു, ഡി.ടി.പി.സി മെമ്പർ സെക്രട്ടറി ബി. ആനന്ദ് ,ജില്ലാ കോഡിനേറ്റർ ശ്യാം പ്രസാദ്, വയനാട് ജില്ലാ ഫിനാൻസ് ഓഫീസർ എം ദിനേശൻ ,നബാർഡ് വയനാട് ഡി എം ജിഷ വടക്കുംപറമ്പിൽ  എന്നിവരും കലക്ടർ ഒപ്പമുണ്ടായിരുന്നു ജീവൻ ജ്യോതി എക്സിക്യൂട്ടീവ്  ഡയറക്ടർ പി എം പത്രോസ് , സി .വി.ഷിബു  തുടങ്ങിയവർ പ്രസംഗിച്ചു.പ്രദർശന വിപണനമേള  വ്യാഴാഴ്ച രാത്രി 9 മണിക്ക് സമാപിക്കും  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *