May 6, 2024

ബിഗ് സല്യൂട്ട് നൽകേണ്ടത് ആരോഗ്യ പ്രവർത്തകർക്കും പ്രാദേശിക ഭരണകൂടങ്ങൾ പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥർക്കുമാണെന്ന് കെ.എൽ പൗലോസ്.

0
നമ്മുടെ രാജ്യത്തും സംസ്ഥാനത്തും ജില്ലയിലും കൊറോണ മഹാമാരിയെ  ശക്തമായി പ്രതിരോധിക്കാൻ കഴിഞ്ഞതിനു  ബിഗ് സല്യൂട്ട് നൽകേണ്ടത് ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും പ്രാദേശിക ജില്ലാ ഭരണകൂടങ്ങൾ , പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥർക്കുമാണെന്ന് കെ പി സി സി മെമ്പർ കെഎൽ പൗലോസ്.

        നമ്മുടെ  രാജ്യത്ത് മാത്രമല്ല ലോകരാജ്യങ്ങളിൽ പോലും സ്വന്തം  ജീവൻപോലും അവഗണിച്ചുകൊണ്ട് ആണ് നേഴ്സുമാർ, ഡോക്ടർമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ പൊരുതുന്നത്. കൊറോണ ബാധിതരെ പരിചരിക്കുമ്പോൾ പലപ്പോഴും PPE കിറ്റുകൾ പോലും ലഭിക്കാത്ത സാഹചര്യത്തിലും ആഴ്ചകളോളം മക്കളെ യും കുടുംബാംഗങ്ങളേയും കാണുക പോലും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലും സ്വന്തം ജീവൻ അപകടത്തിൽ ആയേക്കുമെന്ന് അറിഞ്ഞിട്ടും അതിർത്തി കാക്കുന്ന സൈനീകരെപ്പോലെ മഹാമാരിക്കേതിരെ പോരാടുന്ന അവർ തന്നെയാണ് ഒന്നാം നമ്പർ താരങ്ങൾ.

          ഇപ്പോഴെങ്കിലും അത് തിരിച്ചറിഞ്ഞു അവർക്ക് മാന്യമായ സാലറിയും ആനുകൂല്യങ്ങളും നൽകാൻ അധികൃതർ തയ്യാറാകണം.  രണ്ടാമതായി സർവരും അംഗീകരിക്കേണ്ടത്  നമ്മുടെ സർക്കാരുകളുടെ നിർദ്ദേശങ്ങൾ എതിർപ്പ് കൂടാതെ അതേപടി അനുസരിക്കുന്ന ജനങ്ങളെയാണ്. ഒത്തിരി നഷ്ടങ്ങളും കഷ്ടപ്പാടുകളും സഹിക്കുന്ന കൃഷിക്കാരും.കച്ചവടക്കാരും തൊഴിലാളികളും അടക്കമുള്ളവർ രാജ്യത്തിന്റെയും അവരുടെയും രക്ഷക്കായി എല്ലാം സഹിക്കാൻ തയ്യാറാവുന്നു. 

            സംസ്ഥാന സര്ക്കാര് ഇളവ്  പ്രഖ്യാപിച്ചാൽ ആവേശത്തോടെ റോഡിലിറങ്ങും പോലെ. തന്നെ കേന്ദ്ര സര്ക്കാര് ഇളവ് പിൻവലിക്കും പോഴും അതും പരാതി ഇല്ലാതെ അനുസരിക്കും.  പ്രാദേശിക ഭരണകൂടങ്ങളും ജില്ലാ ഭരണകൂടങ്ങളും നടത്തുന്ന സേവനങ്ങൾ വളരെ വലുതാണ്. സമൂഹ അടുക്കളയും പാവപ്പെട്ടവരുടെ സംരക്ഷണവും അവരാണ് നിർവഹിക്കുന്നത് . പ്രാദേശിക ജനപ്രതിനിധികളും എംഎൽഎ മാരും എംപിമാരും കലക്ടറും താഴേതലത്തിലുള്ള ഉദ്യോഗസ്ഥരും ആശാവർക്കർമാരടക്കമുള്ളവർ ചെയ്യുന്ന സേവനം വളരെ വലുതാണ്.            

              ഒത്തിരി കഷ്ടപ്പാടുകൾ സഹിച്ചു നാടിന് വേണ്ടിയുള്ള പോരാട്ടം വിജയിപ്പിക്കാൻ ത്യാഗം ചെയ്യുന്നവരാണ് പോലീസ് സേന. ഊണും ഉറക്കവും ഇല്ലാതെ വീടുകളിൽ പോകാൻ കഴിയാത്ത സാഹചര്യത്തിലും എല്ലാം. നിയന്ത്രണ വിധേയം എന്നുറപ്പക്കാൻ അവർ പാടുപെടുന്നു. ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പോലീസിന്റെ സേവനങ്ങൾ അഭിനന്ദനം അർഹിക്കുന്നു. കൂടാതെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും നമ്മുടെ സർക്കാരിനെ നയിക്കുന്നവരും പ്രതിപക്ഷത്തെ നേതാക്കളും എല്ലാം ഇൗ പോരാട്ടത്തിൽ അഭിനന്ദനം അർഹിക്കുന്നു.ഭരിക്കുന്ന പാർട്ടി എന്താണെങ്കിലും ഈ  നേട്ടങ്ങളുടെ എല്ലാം നേർ  അവകാശികൾ മേൽപ്പറഞ്ഞ കൂട്ടർ തന്നെയാണെന്നും  കെഎൽ പൗലോസ് പറഞ്ഞു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *