May 8, 2024

ലോക് ഡൗണ്‍: കുഞ്ഞോം ഹൈസ്കൂളില്‍ ഓണ്‍ലൈന്‍ പരീക്ഷ രണ്ടാം ഘട്ടത്തിലേക്ക്

0
Img 20200425 Wa0104.jpg
.
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച SSLC ഗണിതം, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ കുട്ടികള്‍ക്ക് പഠന തുടര്‍ച്ച നഷ്ടമാകാതിരിക്കാനും ആത്മവിശ്വാസം പകരാനും വേണ്ടി കുഞ്ഞോം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ച ഓണ്‍ലൈന്‍ റിവിഷൻ ടെസ്റ്റ് സീരീസ് ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി  രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ വിഷയത്തിന്റെയും രണ്ട് അധ്യായങ്ങൾ വീതം ഉൾപ്പെടുത്തിയാണ് ഒന്നാം ഘട്ട ഓണ്‍ലൈന്‍ പരീക്ഷ പരമ്പര നടത്തിയത്.
അധ്യാപകരുടെ നേതൃത്വത്തില്‍ പ്രത്യേകമായി ഉണ്ടാക്കിയ Whatsapp ഗ്രൂപ്പ് വഴി രക്ഷിതാക്കളുടെ മേൽനോട്ടത്തില്‍ ഒരു ദിവസം ഒരു പരീക്ഷ എന്ന രീതിയില്‍ മുന്‍കൂട്ടി പ്രസിദ്ധീകരിച്ച ടൈം ടേബിള്‍ അനുസരിച്ചാണ് പരീക്ഷ നടത്തുന്നത്. രാത്രി 7മണിക്ക് വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് ചോദ്യങ്ങള്‍ നൽകും. 7.15 മുതല്‍ വീടുകളില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ പരീക്ഷ ആരംഭിക്കും. 8.45ന് പരീക്ഷ അവസാനിക്കുമ്പോള്‍ 9 മണിക്ക് വിശദമായ ഉത്തര സൂചിക ഇതേ ഗ്രൂപ്പില്‍ നല്‍കും. ഈ ഉത്തര സൂചികയുടെ സഹായത്തോടെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടികള്‍ സ്വയം മൂല്യ നിര്‍ണയം നടത്തി തങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് അന്ന് തന്നെ ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്യുന്നതാണ് പരീക്ഷാരീതി.
ഹെഡ്മിസ്ട്രസ് പ്രസന്ന ടീച്ചറുടെ നേതൃത്വത്തില്‍ രക്ഷിതാക്കളുടെ പൂര്‍ണ പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും മികച്ച സഹരണമാണ് ലഭിച്ചതെന്ന് അധ്യാപകരും,  കുട്ടികളുടെ പഠനം നിന്നുപോകാതെ സൂക്ഷിക്കാനും തങ്ങളുടെ വേവലാതിക്ക് ശമനമുണ്ടാക്കാനും ഈയൊരു പരീക്ഷകൊണ്ട് കഴിയുന്നുണ്ടെന് രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു.
രണ്ടാം ഘട്ടത്തില്‍ ഓരോ വിഷയത്തിന്റെയും മുഴുവന്‍ അധ്യായങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മോഡല്‍ പരീക്ഷ പരമ്പരയാണ് നടത്തുന്നത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *