April 27, 2024

അറബി അക്ഷരങ്ങളുടെ മാന്ത്രികത;പത്താം ക്ലാസ്സുകാരി ഫാത്തിമ ദനീൻ ശ്രദ്ധേയമാകുന്നു

0
Img 20200530 Wa0004.jpg
 
ഹാഷിം കെ മുഹമ്മദ് 
മീനങ്ങാടി:വാക്കുകളും വാക്യങ്ങളും ഉൾകൊള്ളുന്ന ആശയങ്ങളെ ചിത്രത്തിലൂടെ ആവിഷ്‌കരിക്കുന്ന ഒന്നാണ് കാലിഗ്രഫി. ആധുനിക ചിത്രകലയിലെ മിക്ക സങ്കേതങ്ങളും കാലിഗ്രാഫിയിലൂടെ പ്രകടമാക്കാൻ സാധിക്കുന്ന തരത്തിലേക്ക് കാലിഗ്രാഫി വളർന്നു എന്നത് ഇതിന്റെ സർഗമൂല്യത്തെ അടയാളപ്പെടുത്തുന്നു.ലോകത്തെ ഏറ്റവും മനോഹരവും,വരയിൽ പ്രയാസം നിറഞ്ഞ ഭാഷാ കാലിഗ്രഫിയാണ് അറബിക് കാലിഗ്രഫി.മുഹമ്മദ് നബിയുടെ കാലത്തിന് മുമ്പ് തന്നെ അറബികൾ  കല്ലിലും മറ്റും ഇന്നത്തെ കാലിഗ്രാഫിക്ക് സമാനമായി കൊത്തിവെച്ചിരുന്നു.എങ്കിലും അറബിക് കാലിഗ്രഫി എന്നത് ഒരു പുരാതന കലയല്ല.ലോകത്തോട് സംവദിക്കുന്ന ഒരു സജീവ കലയാണ്. അറബി ഭാഷയുടെ സമൃദ്ധി, ചരിത്രം, സൗന്ദര്യശാസ്ത്രം എന്നിവയാണ് അറബിക് കാലിഗ്രാഫികളിൽ കണ്ട് വന്നിട്ടുള്ളത്.  അറബി അക്ഷരങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്ന സൗദി അറേബ്യയിലെ ഫഹദ് അൽ മജ്ഹദിയെ പോലെ   നിരവധി ആളുകൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ഉണ്ട്. 
എന്നാൽ അക്ഷരങ്ങൾ  കൊണ്ട് വിസ്മയം തീർക്കുന്ന വയനാട് മീനങ്ങാടി  ബദ്‌രിയ മൻസിലിൽ നൗഫൽ അബൂബക്കർ ,ഫസീല ദമ്പതികളുടെ മകൾ ഫാത്തിമ ദനീൻനെയാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത്.  വർഷങ്ങൾ പാരമ്പര്യമുള്ളതും , ലോക ശ്രദ്ധയാർജ്ജിച്ചതുമായ  അറബിക് കൂട്ടെഴുത്തുകളും   ഖുർആനിക സൂക്തങ്ങളും  ഉൾപ്പെടുത്തിയ അറബിക് തുർക്കിഷ് കാലിഗ്രഫിയോട് സമാനതയുള്ള കാലിഗ്രഫിയാണ്  ഈ ഒമ്പതാം ക്ലാസ്സുകാരി  കാൻവാസിലേക്ക് പകർത്തിയത്. തിരശ്ചീനമായ അക്ഷരങ്ങളുടെ കൂടിചേരൽ നൽകുന്ന സൗന്ദര്യം ദനീൻന്റെ വരയിൽ പ്രകടമാകുന്നുണ്ട്. ചിത്രം വരയോടും,പയ്ന്റിങിനോടും  മാത്രം താല്പര്യമുണ്ടായിരുന്ന ദനീനക്ക് ഇൻസ്റ്റാഗ്രാമിലെ സഹ്റ  ബത്തൂൽ  എന്ന പേജിലെ കാലിഗ്രാഫി കണ്ടത് മുതലാണ്  അറബിക് കാലിഗ്രഫിയോട് താല്പര്യം തോന്നിയത്. പരിശീലനമോ മുൻ പരിചയമോ ഇല്ലാതെയാണ് ഈ കൊച്ചു മിടുക്കി സൂക്തങ്ങൾ ഉൾപ്പെടെ കാൻവാസിലേക്ക് പകർത്താൻ ശ്രമിച്ചത്. ആദ്യം ഇസ്ലാമിക വാചകമായ ഇൻശാഅല്ലാഹ് എന്ന പ്രയോഗം വരച്ച ദനീൻ  വീട്ടുകാരുടെയും,തന്റെ ഇംഗ്ലീഷ് അധ്യാപകനായ മാർസ് മാഷിന്റെയും  പ്രോത്സാഹനത്തെ തുടർന്നാണ്  വര തുടർന്നത്. പിന്നീടാണ് ഖുർആനിലെ പ്രധാന സൂറത്തുകളായ അഹദും,ഫലക്കും,നാസും, പ്രധാന ആയത്തായ ആയത്തുൽ കുർസിയും മറ്റ് ആയത്തുകളും,വിവിധ ദിക്ർ സ്വലാത്തുകളും   പകർത്തിയത്.അറബി അക്ഷരങ്ങളുടെ മനോഹാരിത ഖുർആനിക സമന്വയ ഭാവങ്ങളിലൂടെ ആശയങ്ങൾ കൃത്യമായി ദനീൻ പ്രകടിപ്പിച്ചിട്ടുണ്ട്.  രാജ്യത്ത് കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ഡൗൺ കാരണം വെറുതെ വീട്ടിലിരുന്നപ്പോൾ കാലിഗ്രഫിയിലേക്ക് മാത്രമായി  ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞതായി ദനീൻ   പറയുന്നു.‌  നിലവിൽ മീനങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഒമ്പതാം  ക്ലാസുകാരിയാണ് ഫാത്തിമ ദനീൻ, സഹോദരിമാരായ ആയിഷ ദിയാനാൻ ,ദഹബ്‌ എന്നിവരുടെ പ്രോത്സാഹനവും ദനീനക്ക് പ്രചോദനമാകുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *