വനിതാ കമ്മീഷൻ അധ്യക്ഷയുടേത് ധാർഷ്ട്യം നിറഞ്ഞ വാക്കുകൾ: പി.കെ.ജയലക്ഷ്മി
വനിതാ കമ്മീഷൻ അധ്യക്ഷയുടേത് ധാർഷ്ട്യം നിറഞ്ഞ വാക്കുകൾ: പി.കെ.ജയലക്ഷ്മി
കൽപ്പറ്റ.. ഈ കൊറോണക്കാലത്തും തങ്ങളുടെ ധാർഷ്ട്യത്തിന് ഒരു കുറവുമില്ലന്ന് വനിതാ കമ്മീഷൻ തെളിയിച്ചിരിക്കുകയാണെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി ആരോപിച്ചു. പദവിയിൽ ഇരിക്കുമ്പോൾ സാധാരണക്കാരോട് പക്ഷം ചേരേണ്ടതിന് പകരം ഇരകൾക്കെതിരായ സ്വരത്തിൽ സംസാരിക്കുന്നത് പൊതുപ്രവർത്തകർക്ക് ചേർന്നതല്ല. എൽ.ഡി.എഫ് അധികാരത്തിൽ വന്നതിനുശേഷം കേരളത്തിൽ സ്ത്രീകൾക്ക് നേരെ ഉണ്ടായ എല്ലാ അതിക്രമങ്ങളിലും സത്യസന്ധമായ ഇടപെടലും അന്വേഷണവും നടന്നിട്ടില്ല. സി.പി.എം. പ്രവർത്തകരോ അനുഭാവികളോ പ്രതികളായ കേസിൽ ഇരകൾക്ക് നീതി ലഭിച്ചിട്ടില്ല.വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിലപാട് പാർട്ടി നിലപാടാണോയെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. സ്ത്രീകളെ ബാധിക്കുന്ന എല്ലാ കേസിലും ശക്തമായ രീതിയിൽ അന്വേഷണം നടത്തണമെന്നും പ്രസ്താവനയിൽ ജയലക്ഷ്മി ആവശ്യപ്പെട്ടു.
Leave a Reply