May 2, 2024

സാക്ഷരതാ മിഷന്‍ വായനാദിനം ആചരിച്ചു

0
Img 20200619 Wa0172.jpg
ജില്ലാ സാക്ഷരതാ മിഷന്റെയും തുടര്‍വിദ്യാ കേന്ദ്രങ്ങളുടെയും ആഭിമുഖ്യത്തില്‍ പി.എന്‍ പണിക്കരുടെ 25ാം ചരമ വാര്‍ഷിക ദിനാചരണമായ വായനാദിനം ആചരിച്ചു. സാമൂഹ്യ അകലവും നിയന്ത്രണവും പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ വായനാ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാ കേന്ദ്രങ്ങളിലുള്ള സാക്ഷരതാ തുല്യതാ പഠിതാക്കളെ ഉള്‍കൊള്ളിച്ചായിരുന്നു പ്രതിജ്ഞ. വായനാ മത്സരവും, ഭരണഘടനാ ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷൈജു, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
വായനാദിനം ആചരിച്ചു
കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി. സ്‌കൂള്‍ വായനാ ക്ലബ്ബിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ആഭിമുഖ്യത്തില്‍ വായനാദിനം ആചരിച്ചു.  'പുസ്തക ചങ്ങാത്തം' എന്ന വായനാ പക്ഷാചരണ പരിപാടിയുടെ ഉദ്ഘാടനം രണ്ട് കേന്ദ്രങ്ങളിലായി നടത്തി. കല്‍പറ്റ ഗൂഡലായിക്കുന്ന് അംഗന്‍വാടിയിലും എമിലി അംഗന്‍വാടിയിലും നടന്ന ചടങ്ങില്‍ എസ്.ഡി.എം.എല്‍.പി. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് വിനീത് കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അജി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരന്‍ അര്‍ഷാദ് ബത്തേരിയും അദ്ധ്യാപിക സി. വി. ഉഷയും വായനാദിന സന്ദേശം നല്‍കി. പൂര്‍വ്വ വിദ്യാര്‍ത്ഥി എം. വി. ലിയോസ് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയില്‍ സ്‌കൂള്‍ സമാഹരിച്ച പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി. സ്‌കൂള്‍ പ്രാധാനാധ്യാപകന്‍ ഗിരിനാഥന്‍ മാസ്റ്റര്‍, അധ്യാപകരായ വൈശാഖന്‍. കെ. റെജി, വി.കെ.വിജയകുമാര്‍, ടി. എന്‍. ഷീബ, ഇ.കെ.അഖില എന്നിവര്‍ നേതൃത്വം നല്‍കി.
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *