April 27, 2024

സ്വന്തം വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കി അധ്യാപികയും കുടുംബവും

0
Img 20200623 Wa0115.jpg
പരിയാരം നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കി അധ്യാപികയും കുടുംബവും. പരിയാരം ഗവ.ഹൈസ്കൂളിലെ അധ്യാപിക സജ്ന പി.കെയും ഭര്‍ത്താവ് സെയ്ഫുള്ള സി.പി.യുമാണ് മുട്ടില്‍ ചോയിക്കോളനിക്കു സമീപമുള്ള ഫിനിക്സ് ട്രൈബല്‍ ലൈബ്രറിയിലേക്ക് ടി.വി. വാങ്ങി നല്‍കിയത്. കോഴിക്കോട് വിസ്മയ ഫാര്‍മ്മ ഉടമകളായ സെയ്ഫുള്ളയും  ഷിനോയി ഓസ്റ്റ്യനുമാണ് ടി.വി. സ്പോണ്‍സര്‍ ചെയ്തത്. ചോയിക്കോളനിയിലെയും സമീപത്തെയും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കാണുന്നതിനുള്ള സൗകര്യമാണ് ഒരുങ്ങിയത്. പരിയാരം ഗവ.ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കാണാന്‍ കഴിയാതെ ബുദ്ധിമുട്ടിയിരുന്നു. സജ്ന, സെയ്ഫുള്ള എന്നിവരില്‍ നിന്ന് പ്രധാനാധ്യാപിക വി.കെ. സുനജ, ലൈബ്രറി പ്രസിഡന്റ് പി. റസാഖ്, സെക്രട്ടറി ടി.കെ. അനന്തു എന്നിവര്‍ ചേര്‍ന്ന് ടി.വി. സ്വീകരിച്ചു. സ്കൂള്‍ അധ്യാപകരായ കെ.എം. താജുദ്ദീന്‍, അനീഷ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ.സി. സലാം, അധ്യാപകരായ ദിവ്യ.എച്ച്., സുബൈദ, ആയിഷ, ജിഷ,ഷാഹിന സ്കൂള്‍ ലീഡര്‍ ഐശ്വര്യ.എസ്.പി., മദര്‍ പി.ടി.എ. പ്രസിഡന്റ് സവിത, നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് ജേതാവ് അഭിഷേക് എസ്.പി. തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *