April 29, 2024

അഖിലേന്ത്യാ കര്‍ഷകസമരം: ഞായറാഴ്ച ജനസംരക്ഷണസമിതിയുടെ ഐക്യദാർഢ്യ ദിനം

0
  . 
ഭാരതസര്‍ക്കാര്‍ സമീപകാലത്ത് നിയമമായി രൂപപ്പെടുത്തിയ  കാര്‍ഷിക നിയമങ്ങളിൽ  ആശങ്കയും അതൃപ്തിയും പ്രകടിപ്പിച്ചുകൊണ്ട് ഭാരതത്തിലങ്ങളോമിങ്ങോളം സമരം ചെയ്യുന്ന കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി മാനന്തവാടി രൂപത ജന സംരംക്ഷണ സമിതി.. പ്രസ്തുത ബില്ലുകളെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രചരണങ്ങളും പ്രക്ഷോഭങ്ങളും  ശക്തിപ്പെടുന്ന സാഹചര്യത്തിലും ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കര്‍ഷകജനതയുടെ ആശങ്കകള്‍ക്ക് പ്രസക്തിയുണ്ട്. കൃഷി വ്യവസായമാക്കുന്ന കോര്‍പറേറ്റ് സംരംഭങ്ങള്‍ക്ക് അനുകൂലമായി മാറാമെങ്കിലും ഉപജീവനമാര്‍ഗ്ഗമായി കാര്‍ഷികവൃത്തി സ്വീകരിച്ചിരിക്കുന്ന ഇന്ത്യന്‍ ജനതയുടെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ കര്‍ഷകര്‍ക്ക് അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുമോയെന്നത് ഗൗരവതരമായ ചോദ്യമാണ്. ഈ പ്രശ്നത്തെ മുന്‍നിര്‍ത്തിയാണ് ഭാരതത്തിലുടനീളം കര്‍ഷകപ്രതിഷേധം രൂപപ്പെട്ടുവരുന്നത്. ഈ സാഹചര്യത്തില്‍ നിയമത്തിന്റെ  ഗുണ-ദോഷ ഫലങ്ങളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയ്ക്ക് മുതിരാതെ തന്നെ ജനത്തിന്റെ ആശങ്കകളോട് പക്ഷംചേരാന്‍ ജനസംരക്ഷണസമിതി തീരുമാനിച്ചിരിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.. പ്രസ്തുത നിയമത്തിന്റെ ഗുണദോഷഫലങ്ങള്‍ കാര്‍ഷികജനതയുടെ ജീവിതത്തെ ഏതുവിധേനയാണ് സ്വാധീനിക്കുകയെന്ന് വ്യക്തമാക്കാത്തിടത്തോളം കാലം ഈ സമരങ്ങളോട്  ജനസംരക്ഷണസമിതി അനൂകൂലനിലപാട് പുലര്‍ത്തുന്നതാണ്. നാളെ ഞായറാഴ്ച മാനന്തവാടി രൂപത ജനസംരക്ഷണ സമിതി കർഷക സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ഐക്യദാർഢ്യ ദിനമായി ആചരിക്കുന്നു. ഇടവകകൾ കേന്ദ്രീകരിച്ച് കർഷക നിയമത്തിനെതിരെ  പ്രതിഷേധ യോഗം നടത്തുകയും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുമെന്ന് 
ജനസംരക്ഷണ സമിതി
ചെയർമാൻ
ഫാ. ആന്റോ മമ്പള്ളി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *