പാണ്ടിക്കടവ്-ചമാടിപ്പോയിൽ റോഡിന്റെ ശോചനീയാവസ്ഥ;കെ.എസ്.യു യൂണിറ്റ് കമ്മിറ്റി നിൽപ് സമരം നടത്തി

മാനന്തവാടി: റീ ബിൽഡ് കേരളയുടെ അവഗണമൂലം വർഷങ്ങളോളമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പാണ്ടിക്കടവ്-ചമാടിപ്പോയിൽ റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിച്ചു,പ്രദേശവാസികളുടെയും യാത്രക്കാരുടെയും ദുരിതത്തിന് അറുതിവരുത്തണം എന്ന് ആവിശ്യപ്പെട്ട് കെ.എസ്.യു പാണ്ടിക്കടവ് യൂണിറ്റ് കമ്മിറ്റി നേതൃത്വത്തിൽ നിൽപ് സമരം നടത്തി പ്രതിഷേധിച്ചു. പ്രധിഷേധ സംഗമം കെ.എസ്.യു മാനന്തവാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുള്ള പാണ്ടിക്കടവ് ഉദ്ഘാടനം ചെയ്തു. ജസീർ പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ശരത്, ഹരി, അജയൻ എന്നിവർ പങ്കെടുത്തു.



Leave a Reply