കേരള സൈക്ലിംഗ് ടൂറിനു ആൾ കേരള ടൂറിസം അസോസിയേഷൻ സ്വീകരണം നൽകി

കൽപ്പറ്റ:ഡിസംബർ മൂന്നിന് കേരള ടൂറിസം മന്ത്രി തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്ത് കേരളത്തിലെ 14 ജില്ലകളിലും പര്യടനം നടത്തുന്ന കേരള സൈക്കിൾ ടൂറിനു വയനാട്ടിൽ ആൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട )വയനാട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.
അമ്പെയ്ത്ത് കലയുടെ ആചാര്യൻ ഗോവിന്ദനാശാൻ സൈക്ലിംഗ് ടീമിനെ നെറ്റിയിൽ തിലകം ചാർത്തി സ്വീകരിച്ചു.
ചടങ്ങിന്റെ ഉദ്ഘാടനം ഡിടിപിസി സെക്രട്ടറി അജേഷ് കെ ജി നിർവഹിച്ചു..
ആക്ട സംസ്ഥാന വൈസ് പ്രസിഡന്റ് അലി ബ്രാൻ അധ്യക്ഷത വഹിച്ചു.
ആക്ട സ്റ്റേറ്റ് കോർഡിനേറ്റർ അനീഷ് വരദൂർ ഉപഹാരവിതരണം നടത്തി..
അനിൽ ജോസ്, മനു മത്തായി, വിനീത് ഹാർമണി, ശ്രീജിത്ത് വിറ്റൽ ഗ്രീൻ, രമിത് രവി എന്നിവർ സംസാരിച്ചു.



Leave a Reply