May 7, 2024

പ്രാദേശിക സിനിമകള്‍ക്ക് ആഗോള കാഴ്ചയൊരുക്കാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സാധിച്ചതായി യുവ സംവിധായകര്‍

0
Img 20211212 135459.jpg
 

 പ്രത്യേക ലേഖകൻ .
തിരുവനന്തപുരം:പ്രാദേശിക സിനിമകള്‍ക്ക് ലോകം മുഴുവന്‍ കാഴ്ചക്കാരെ സൃഷ്ടിക്കാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സാധിച്ചതായി യുവ സംവിധായകര്‍. വിതരണക്കാരുടെ കുത്തകയെ ചോദ്യം ചെയ്യാനും ഇഷ്ടവിഷയങ്ങളെ ആധാരമാക്കി സിനിമയെടുക്കാനും ഈ പ്ലാറ്റ്‌ഫോം അവസരമൊരുക്കിയെന്നും ഹ്രസ്വ ചലച്ചിത്ര മേളയിലെ മീറ്റ് ദ ഡയറക്ടര്‍ പരിപാടിയില്‍ പങ്കെടുത്ത സംവിധായകര്‍ പറഞ്ഞു.
വിഷയങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഉള്ളിലെ കാഴ്ചക്കാരനെ തൃപ്തിപ്പെടുത്താനാണ് താന്‍ ശ്രമിക്കുന്നതെന്ന് പിലിഭിത്ത് എന്ന ചിത്രത്തിന്റെ സംവിധായകന്‍ പങ്കജ് മാവ്ചി പറഞ്ഞു. സോഷ്യല്‍ മീഡിയയിലും മറ്റും നിരവധി വീഡിയോകള്‍ ലഭ്യമായതിനാല്‍ മികച്ചവ കണ്ടെത്താന്‍ പ്രേക്ഷകര്‍ പ്രയാസം നേരിടുന്നതായി അഭിഷേക് ബസു റോയ് പറഞ്ഞു.
ഫാസില്‍ റസാഖ് കാലേക്കാട്ടില്‍, പ്രതിക് ധാക്കറെ, ആര്‍. നവനീത് കൃഷ്ണന്‍, നിസാം അസഫ് കെ.ജെ, ഗോവിന്ദ് അനി, രാജ് ഗോവിന്ദ്, അഖില്‍ വിജയന്‍, മിഥുന്‍ ചന്ദ്ര ചൗധരി എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *