ഒരാഴ്ചത്തെ ബാംബൂ ഫുഡ് ഫെസ്റ്റും മുളയുൽപ്പന്ന പ്രദർശനവും ആരംഭിച്ചു

കൽപ്പറ്റ: തൃക്കൈപ്പറ്റ
ബാസ അഗ്രോ ഫുഡ്സ്,
വേൾഡ് ഓഫ് ബാംബൂ എന്നിവയുടെ നേതൃത്വത്തിൽ
മുട്ടിൽ ഖത്തർ ബേക്കറിയിൽ മുള ഭക്ഷ്യമേളയും മുളയുൽപ്പന്നങ്ങളുടെ പ്രദർശനവും ആരംഭിച്ചു . 2022 ജനുവരി മൂന്ന് വരെ ഒരാഴ്ചയാണ് ന്യൂ ഇയർ മേള. കോവിഡ് തുടങ്ങിയതു മുതൽ പ്രതിസന്ധിയിലായ തൃക്കൈപ്പറ്റ മുള ഗ്രാമത്തിലെ വിവിധ സംരംഭകർക്ക് പുതിയ വിപണിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്.
ജില്ലാ പോലീസ് മേധാവി
ഡോ. അരവിന്ദ് സുകുമാർ ഐ.പി.എസ് ഉദ്ഘാടനം നിർവ്വഹിച്ചു .
ഇതോടനുബന്ധിച്ച്
ലൈവ് ഡെമോൺസ്ട്രേഷനും നടന്നു .
മുളയരി പായസം, മുളയരി ബിരിയാണി ,മുളയരി പുട്ട്, മുളയരി ഉണ്ണിയപ്പം, മുളയരി കേക്കുകൾ മുളയരി കുക്കീസ് ബേക്കറി ഉൽപന്നങ്ങൾ, പലഹാരങ്ങൾ തുടങ്ങിയ വിഭവങ്ങൾ ഫുഡ് ഫെസ്റ്റിൽ ഉണ്ടാകും .
പ്രദർശനത്തിൽ
വിവിധ തരം മുള തൈകൾ മുളയുത്പന്നങ്ങൾ, മുള ബാഗുകൾ, മുള അലങ്കാര ദീപങ്ങൾ, കള്ളിച്ചെടികൾ, മറ്റ് അലങ്കാര ചെടികൾ എന്നിവയും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.ദിവസവും രാവിലെ 11 മണിക്ക് ആരംഭിച്ച് രാത്രി പത്ത് മണിക്ക് സമാപിക്കും.



Leave a Reply